20
Sep

രണ്‍ജി പണിക്കർ ഭരത് ഗോപിയുമായി നടത്തിയ അഭിമുഖം.

1985-ൽ ഏഷ്യാ പസഫിക് ഫിലിം സൊസൈറ്റിയുടെ നല്ല നടനുള്ള പ്രത്യേക അവാര്ഡ് – അതൊരു ഇന്ത്യൻ അഭിനേതാവിനെ തേടിയെത്തിയപ്പോൾ അന്നത്തെ ചിത്രഭൂമി റിപ്പോർട്ടർ ആയിരുന്ന രണ്‍ജി പണിക്കർ ഭരത് ഗോപിയുമായി നടത്തിയ അഭിമുഖം.

Renji Panickerചാറ്റൽ മഴയിലൂടെയാണ് ഗോപിയുടെ വീട്ടിലേക്ക് ചെന്നത്. ഉച്ച തിരിഞ്ഞ സമയം. സ്വീകരണമുറിയിൽ ‘തിരുവരങ്ങി’ന്റെ സുവനീറും, എഴുതി മുഴുമിക്കാത്ത ഒരു കത്തുമായി ഗോപിയിരിക്കുന്നു.
 
“ഞാനിന്നു രാവിലെയാണ് മദിരാശിയിൽ നിന്നെത്തിയത്. ഇന്നലെ പാതിരാവോളം ഡബ്ബിങ്ങുണ്ടായിരുന്നു. രാവിലെ വന്നപാടെ കിടന്നുറങ്ങി. ഇപ്പൊ എഴുന്നേറ്റതേയുള്ളൂ.” ഉറക്കച്ചടവോടെ ഗോപി പറഞ്ഞു. അപ്പോഴും ഗോപിയുടെ സ്വീകരണമുറിയ്ക്ക് ചുറ്റും കണ്ണോടിക്കുകയായിരുന്നു ഞാൻ. ഒരു സാധാരണ സർക്കാരുദ്യോഗസ്ഥന്റെ വീടിനെ അനുസ്മരിപ്പിക്കുന്നത്ര സജ്ജീകരണങ്ങൾ മാത്രം. നിരനിരയായി അവാര്ഡ് ശില്പങ്ങൾ അടുക്കിയിട്ടില്ലാത്ത, ആഡംബരവസ്തുക്കൾ നിരത്തിയിട്ടില്ലാത്ത ഷോകേസ്- അതിന്റെ അറകളിൽ ശ്രദ്ധാപൂർവമടുക്കിയിരിക്കുന്ന പുസ്തകങ്ങളും വാരികകളും.
 
“എനിക്കിപ്പൊ പണ്ടാത്തെയത്ര ഉറക്കമിളയ്ക്കാൻ ബുദ്ധിമുട്ടാണ്. ഉറങ്ങിയില്ലെങ്കിൽ ആകെ ഒരു ക്ഷീണം പോലെ”, ഗോപി പറഞ്ഞു.
“അപ്പൊ പണ്ട് നാടകവുമായി നടന്ന കാലത്തോ?”
“അന്ന് ഒരു പ്രശ്നവുമില്ലായിരുന്നു. അന്നൊക്കെ എന്നും റിഹേഴ്സൽ ആണ്. ആണ്ടിൽ മുന്നൂറ്ററുപത്തഞ്ച് ദിവസവും. പിന്നെ ചർച്ചകളും കാര്യങ്ങളുമൊക്കെ – വർഷത്തിൽ നാലോ അഞ്ചോ സ്റ്റെജിലേ നാടകം കളിയുണ്ടാവൂ.”
 
സംഭാഷണം പിന്നെ നാടകത്തെക്കുറിച്ചായി. കാവാലത്തിന്റെ ‘ഒറ്റയാൻ’ എന്ന നാടകത്തിന്റെ പുനരാവിഷ്കരണം നടക്കുകയാണിപ്പോൾ തിരുവനന്തപുരത്ത്, റിഹെഴ്സൽ തകൃതിയായി നടക്കുന്നു. സിനിമാതാരത്തിന്റെ തിരക്കുകൾ പറയാതെ, സ്ഥിരമായി റിഹെഴ്സലിന് കൂടുകയാണ് ഗോപിയും.
 
“ഒത്തിരിക്കാലമായി, നാടകത്തിനു താളം ചവിട്ടിയിട്ട്. അതുകൊണ്ട് ആദ്യത്തെ രണ്ടുമൂന്നു ദിവസം ദേഹത്തൊക്കെ വേദനയായിരിക്കും. പിന്നെ അതങ്ങ് മാറും. തിരക്കൊഴിഞ്ഞ് നെടുമുടിവേണുവും കൂടെ വരണം. എന്നാലെ റിഹേഴ്സലിന്റെ ശരിയായ വേഗത വരൂ.” വേണു ‘ഒറ്റയാനി’ൽ വേഷമിടുന്നുണ്ട്. ഏറെക്കാലം സിനിമയ്ക്കുവേണ്ടി ‘തിരുവരങ്ങോഴിഞ്ഞു’ നിന്നവർ ‘തിരുവരങ്ങി’ലേക്ക് തിരിച്ചുവരുന്നു. കാവാലത്തിന്റെ ഒറ്റയാനിലൂടെ. ഗോപിക്കും വേണുവിനും തറവാട് നാടകമാണ്. കോടംപാക്കത്തിന്റെ വിഭ്രാമകമായ പ്രലോഭനങ്ങളിൽ മയങ്ങാതെ ഇന്നും നാടകത്തിനുവേണ്ടി സ്വയമർപ്പിക്കാൻ ഗോപിയും വേണുവും സമയം കണ്ടെത്തുന്നത് കലയോടുള്ള സ്നേഹവും ആത്മാർത്ഥതയും കൊണ്ടാവണം.
 
ജി ശങ്കരപ്പിള്ളയിലൂടെ, പാശ്ചാത്യ നാടക സങ്കേതങ്ങളുമായി ബന്ധപ്പെട്ടാണല്ലോ ഗോപി അരങ്ങിലേക്ക് വന്നത് . ഒടുവിൽ ‘തിരുവരങ്ങി’ൽ വന്നെത്തിയതെങ്ങിനെ?”
 
“പാശ്ചാത്യ സങ്കേതങ്ങൾ നമ്മുടെ നാടകങ്ങളിൽ പരീക്ഷിക്കുന്നതിനോടും പരിശീലിക്കുന്നതിനോടുമൊന്നും എനിക്കെതിർപ്പില്ല. പക്ഷെ, നമ്മുടെ തന്നെ പ്രാചീന നാടക സങ്കേതങ്ങളും കാഴ്ച്ചപ്പാടുകളുമൊക്കെയാണ് നമുക്ക് കൂടുതൽ യോജിക്കുക എന്നെനിക്ക് തോന്നുന്നു. ഈ തോന്നലാണ്, പാശ്ചാത്യ സങ്കേതങ്ങൾ ഉപേക്ഷിക്കാനും നമ്മുടെ തനിമ തേടാനും എന്നെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് കാവാലത്തിലേക്കും തിരുവരങ്ങിലേക്കും നാടൻ സങ്കേതങ്ങളിലേക്കും ഞാനെത്തിയത്. എന്റെ ചുവടുമാറ്റം ശരിയാവണമെന്നില്ല – ശരിയാണെന്ന് ഇപ്പോഴെനിക്ക്‌ തോന്നുന്നുവെന്ന് മാത്രം.നാടകത്തിലെ പുതിയ പരീക്ഷണങ്ങളും പുതിയ അനുഭവങ്ങളും പുതിയ കണ്ടെത്തലുകളിലേക്കാണ് നമ്മെ കൊണ്ടുചെല്ലുന്നത്.അപ്പോൾ പുതിയ അറിവുകളുടെ വെളിച്ചത്തിൽ നമുക്ക് നമ്മുടെ വിശ്വാസങ്ങൾ പലതും തിരുത്തേണ്ടി വരും. അതുകൊണ്ട് തനതു സങ്കേതങ്ങളുടെ ഉപയോഗ തൃപ്തികരമാവുന്നില്ലെന്നു തോന്നിയാൽ ഞാൻ നാടകത്തിൽ പുതിയ വഴികൾ തേടും.” – ഗോപി പറഞ്ഞു.

Bharat Gopy in Kattathe Kilikkoodu-(1983)

 
“നാടകം, വളർച്ചയുടെ വഴികളിലാണ് – പക്ഷെ സിനിമയോ?”
 
സിനിമയെക്കുറിച്ചും ഗോപിക്ക് വളരെയേറെ പറയാനുണ്ട് .നാടകത്തിൽ നിന്നും സംഗീതത്തിൽ നിന്നും കടംകൊണ്ട അംശങ്ങളാണ് ഇന്നും സിനിമയ്ക്ക് ആധാരം.ഒരു ദൃശ്യ -ശ്രവ്യ മാധ്യമമെന്ന നിലയിൽ തനതായ ഒരു ശൈലി ഇനിയും സിനിമയ്ക്കുണ്ടായിട്ടില്ല. കഷ്ടിച്ച് ഒരു വയസ്സാവുന്നതെയുള്ളൂ സിനിമയ്ക്ക്. അതുകൊണ്ട് ഇന്ന് സിനിമയിലുണ്ടാവുന്ന നല്ലതും ചീത്തയുമായ ശ്രമങ്ങളെല്ലാം തന്നെ വരും തലമുറകൾ ശൈശവ ചേഷ്ടകളായി കണക്കാക്കാനും തള്ളിക്കളയാനും മതി, ഗോപി കരുതുന്നു.
 
അപ്പോൾ സിനിമയ്ക്ക് വഴിതെറ്റുന്നു എന്ന് നമ്മൾ വേവലാതിപ്പെടേണ്ടതില്ല എന്നാണോ?
 
“തീര്ച്ചയായും, അതിന് ഇനിയും സമയമായിട്ടില്ല. ചിത്രകലയും സംഗീതവും നാടകവുമൊക്കെ നൂറ്റാണ്ടുകളിലൂടെ തലമുറകളിലൂടെ ആര്ജ്ജിച്ച മേന്മകളുമായാണ് നമ്മിലെത്തി നില്ക്കുന്നത്. പക്ഷെ, സിനിമയോ? കഷ്ടിച്ച് മൂന്നോ നാലോ തലമുറകൾ – കഷ്ടിച്ചൊരു നൂറ്റാണ്ട്. ഇത്രയും കാലത്തെ വളർച്ച സിനിമയെ മാനം മുട്ടിക്കുമെന്നു കരുതിക്കൂടാ. എല്ലാ തരത്തിലുള്ള പരീക്ഷനങ്ങളേയും നമ്മൾ തുറന്ന മനസ്സോടെ സമീപിക്കേണ്ട കാലമാണിത്. സിനിമയിലെ നല്ലതും ചീത്തയും തിരിച്ചറിയാനും നിശിതമായി വിലയിരുത്താനും തക്ക സിനിമാ വിജ്ഞാനം ഈ ചെറിയ കാലയളവിനുള്ളിൽ നമ്മൾ ആർജ്ജിച്ചുകഴിഞ്ഞോ? എനിക്ക് സംശയമാണ്. എന്തായാലും സിനിമയിൽ അതാണ്‌ ശരി, ഇതാണ് തെറ്റ് എന്നൊക്കെ തീർത്ത്‌ പറയാനും സിനിമയെക്കുറിച്ച് അവസാനവാക്ക് പറയാനും ഞാൻ ശ്രമിക്കില്ല. അത് മണ്ടത്തരമാവുമെന്നു എനിക്കറിയാം.”
 
സിനിമയുടേതു മാത്രമായ ഭാഷ്യം നാടകത്തിന്റെയും സംഗീതത്തിന്റെയും അംശങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തിനേടിയ ദൃശ്യ ഭാഷ ഇനിയും ഉരുതിരിഞ്ഞിട്ടില്ലെന്നാണ് ഗോപിയുടെ വിശ്വാസം.
 
“സിനിമയിൽ മാത്രമല്ല ഭാഷയുടെ ഈ അപൂർണ്ണത, നാമിന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു പൂവിനെക്കുറിച്ച് , അതിന്റെ നിറത്തെയും മണത്തെയും കുറിച്ച് നാമെങ്ങനെയാണ് വിശദീകരിക്കുക”, ഗോപി ചോദിക്കുന്നു.
 
“നമ്മുടെ ആശയവിനിമയത്തിന്റെ പരിമിതികളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഒരു വ്യക്തിക്ക് മാത്രം അനുഭവവേദ്യമായ കാര്യങ്ങൾ, മറ്റൊരാളെ എല്ലാ അർത്ഥത്തിലും ധരിപ്പിക്കാൻ നമുക്ക് കഴിയില്ല. ശരിയായ അർത്ഥത്തിൽ പറഞ്ഞാൽ എനിക്ക് എന്നോട് മാത്രമേ എന്റെ അനുഭവങ്ങള പങ്കുവയ്ക്കാനാവൂ – നിങ്ങള്ക്ക് നിങ്ങളോടും. ഇതാണ് മനുഷ്യാവസ്ഥ. മനുഷ്യൻ ഇത്രയൊക്കെയേ വളർന്നിട്ടുള്ളൂ. പിന്നെയെങ്ങനെയാണ് നാം കലയെക്കുറിച്ച് സിനിമയെക്കുറിച്ച്, സാഹിത്യത്തെക്കുറിച്ചൊക്കെ അഹങ്കാരത്തോടെ ആധികാരികമായ അഭിപ്രായങ്ങൾ തട്ടിമൂളിക്കുക!” – ഗോപി ചോദിച്ചു.
 
“നാം പരസ്പരം സംസാരിക്കുമ്പോൾ പോലും നമ്മുടെയൊക്കെ മനസ്സുകൾ നാം പറയുന്നതും കെൽക്കുന്നതുമായ വാക്കുകളിൽ നിന്ന് കുതറിമാറി, ചിന്തയുടെയും ആശയങ്ങളുടെയും മറുലോകങ്ങളിലേക്ക് നാമറിയാതെ പോവുകയാണ്- ശെരിയല്ലേ ? നമ്മിലേക്ക്‌ കടന്നുവരുന്ന വാക്കുകളുടെയും ദൃശ്യങ്ങളുടെയുമൊക്കെ അംശങ്ങൾ മാത്രമേ നാം സ്വീകരിക്കുന്നുള്ളൂ – നമുക്ക് ദഹിക്കാത്തവ, നമുക്ക് പരിചിതമല്ലാത്തവ, നമ്മുടെ പരിമിതമായ അറിവിന്റെയും നിർവചനങ്ങളുടെയും പരിധികളിലൊതുങ്ങാത്തവ, ഒക്കെ നമ്മൾ പുറന്തള്ളുകയാണ്. എല്ലാ അർത്ഥത്തിലുമുള്ള ആസ്വാദനശേഷി പ്രത്യേകിച്ചും കലയുടെ കാര്യത്തിൽ മനുഷ്യനിനിയും കൈവന്നിട്ടില്ല.” ആശയവിനിമയത്തിന്റെയും ആസ്വാദനശേഷിയുടെയും വളര്ച്ചയെക്കുറിച്ച് ഗോപിയുടെ കാഴ്ചപ്പാട് ഇപ്രകാരമാണ്.
 
“സിനിമയ്ക്കും ഇത് ബാധകമാണ്” – ഗോപി വിശദീകരിച്ചു. “സ്ക്രീനിനു മുന്നിലിരിക്കുന്നത്രയും സമയം, കുതറിച്ചാടാനനുവദിക്കാതെ, ദൃശ്യ -ശ്രവ്യ ഘടകങ്ങളുടെ അർത്ഥതലങ്ങളിൽ നമ്മെ പൂർണ്ണമായി തളച്ചിടാൻ കഴിയുന്നത്ര വളർച്ചയാവുംമ്പോഴേ സിനിമയ്ക്ക് മൌലികത കൈവരൂ. ഇതാണെന്റെ വിശ്വാസം – സിനിമയെക്കുറിച്ചും കലയെക്കുറിച്ചുമുള്ള പുതിയ ധാരണകൾ എന്റെതന്നെ ഈ വിശ്വാസങ്ങളെ തകിടം മറിച്ചുവെന്ന് വരാം,” ഗോപി പറഞ്ഞവസാനിപ്പിച്ചു.
 

In 1985, an Indian actor was awarded the prestigious Special Award for Best Actor by the Asia-Pacific Film Society. The following is an excerpt from the interview of that award winner Bharat Gopy conducted by the then Chithrabhoomi reporter Renji Panicker to mark the occasion.

Renji PanickerThere was a slight drizzle when we reached Gopy’s home. It was afternoon.On the living room table lay a souvenir of “Thiruvarangu”, and there, writing a still unfinished letter was Gopy.
 
“I just arrived this morning from Madras. I had dubbing commitments until midnight last night. Soon after I arrived I fell asleep. Just woke up”, Gopy said in a still sleep-heavy voice. I was still glancing around Gopy’s living room. Everything was as you would usually expect to find in a government official’s home. No rows and rows of award sculptures or expensive adornments in the show case. In its compartments, there were carefully arranged books and magazines.
 
“I find it difficult to tolerate lack of sleep now-a-days. I feel very tired if I don’t get enough sleep” Gopy said.
 
What about the time you were involved deeply in theater?
 
“At that time I had no problem at all. In those times we had daily rehearsals. 365 days a year. We also had discussions and such . Plays would only be staged five or six times a year.”
 
Conversation then turned to theater. A new version of Kavalam’s “Ottayaan” was at that time being staged at Thiruvananthapuram. Hectic rehearsals were under way. In spite of his busy film schedules, Gopy also participates regularly.
 
“It has been a while since I have immersed myself in the rhythm of its maddening rhythm. The first few days give you intense body pain. After that, it goes away. Nedumudi Venu also should join us after his commitments. Only then will the rehearsals pick up speed. Venu has a role in Ottayaan. Many who had not been able to be a part of Thiruvarangu for a long time due to their movie commitments are coming back . Through Kavalam’s Ottayaan ( The Lone Tusker ). For Gopy and Venu, theater is their parental home, their “Tharavadu”. Their love and sincerity towards this art form is evident in the fact that Gopy and Venu give their time to drama even today, ignoring the madness and temptation of Kodambakkam.
 
You came into this field associated with the Western drama traditions of G Sankarapillai. How did you finally get to “Thiruvarangu”?
 
“I have nothing against experimenting or adapting Western techniques in our dramas. But I think our own indigenous techniques and views are more suited for us. It is this conviction that made me decide to turn away from Western techniques, and search for our own unique style. That is how I reached Kavalam and “Thiruvarangu”, and its folk traditions. My choice may not be the right one, but at this moment I just think it is.”
 
New experiments and experiences in Drama lead us to new discoveries. Then, in the light of our new knowledge, we may have to correct many of our beliefs. So if I don’t find the use of a particular technique satisfactory, I will look for new ways. – Gopy said.
 
Bharat Gopy in Kattathe Kilikkoodu-(1983)
“Theater is in a phase of organic growth, evolving continuously. What about cinema?”
 
Gopy has a lot to say about cinema as well. Even today cinema is based upon borrowed elements from drama and music. Until now cinema has not developed its own individual style as an audio-visual medium. In Gopi’s view cinema is only a barely one-year-old baby. Therefore all efforts, whether good or bad, may be seen by future generations as mere childhood antics, and thus even reject them. So, does that mean that we don’t have to worry that cinema is losing its way? Certainly, it is not yet time for that. Painting, music and drama have been honed through centuries and generations before reaching its best in its present form. But movies? Barely three or four generations – barely a century. We should not expect astronomical growth in cinema by this time. We should embrace all kinds of experimentation with an open mind. Have we become able to distinguish between the good and the bad in cinema during this short period? I doubt that. In any case, I will not try to categorically say “That is right, this is wrong” in cinema, or pronounce judgement on cinema. I know that will be foolishness.
 
Gopy believes that a unique cinematic medium, a visual language completely free from the influence of the elements of drama and music has not yet evolved.
 
This shortcoming in language is not isolated to cinema. How do we describe a never before seen flower, its colour and fragrance? Gopi asks. This points to the limitations in our communication. Experiences unique to one person cannot be conveyed completely to another. In its correct sense, I can share my experiences only with myself. And you with yourself. This is the human condition. Man has only grown so much. Then how can we authoritatively pass judgement on art, cinema or literature? Gopy asked.
 
Even when we are talking to each other, without realising it our minds are going off on a tangent from the words we say and hear, to other worlds of thoughts and ideas, isn’t that so? We are only receptive to those elements of words and visuals which have an effect on us. Those that we cannot accept, those that we are not familiar with, those that are restricted by our limited knowledge and definitions, we reject those. Man has not yet acquired the ability to completely appreciate all aspects , especially in the case of Arts – this is Gopy’s opinion regarding the growth of communication and appreciative ability.
 
This is also applicable to cinema – Gopy explained. Cinema will attain individuality only when it has grown enough to grab our attention during the entire time we are in front of the screen, by the levels of meaning in its audio-visual elements without being distracted. This is my belief.
 
However, in future, new knowledge and understanding about cinema and art may topple these very beliefs of my own – Gopy concluded.

About Bharat Chronicler

The in-house master of ceremonies, online janitor and chronicler of the life and times of Bharat Gopy - playwright, author, director, producer and actor extraordinaire of Indian Cinema.

No comments yet.

Leave a Comment