10
Apr

അവസാനത്തെ ഭരത്, അഥവാ ഭരത് ഗോപി

Sathyan Anthikkad, director, remembers Bharat Gopy the actor. Originally published in Sathyan Anthikkadinte Grameenar by Thaha Madayi, and published by Mathrubhumi Books. All rights vested with Mathrubhumi Books.


ഭാവങ്ങളുടെ ഗൂഢമായ സന്തുലിതത്വമാണ് അഭിനയം. ഇത് വലിയ നടന്മാർ അവരുടെ അസാധാരണമായ അത്മസിദ്ധിയിലൂടെ പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നു. ഒരു നടനോ നടിയോ അഭിനയിക്കുന്ന സന്ദർഭങ്ങളിൽ അപരരാവുകയാണ്. തന്റെ അത്മഭാവത്തെ, പഴയ ബുദ്ധസന്യാസി ചെയ്തത് പോലെ, കോപ്പയിൽ നിന്ന് ആദ്യമേ കാലിയാക്കുന്നു. ഒഴിഞ്ഞ കോപ്പയിൽ അനുഭവത്തിന്റെ പുതിയ ചൂടും മധുരവും നിറയ്ക്കുന്നു. ഒരുപക്ഷെ, ഒരുപാട് ആളുകൾക്ക് മുന്നില് നില്ക്കുമ്പോഴും അഭിനയിക്കുന്നയാൾ തീവ്രമായ ഒരു ഏകാന്തതയിലൂടെ കടന്നു പോകുന്നു. ക്യാമറാമാനും സംവിധായകനും മുമ്പിൽ മറ്റെതോക്കെയോ ഭാവപ്പകര്ച്ചകളോടെ നില്ക്കാൻ വിധിക്കപ്പെട്ട അഭിനേതാക്കൾ, ഒരുപക്ഷെ, ജീവിതത്തെ മറ്റാർക്കും കഴിയാത്ത വിധം തന്നിൽ പലതായി അനുഭവിച്ചു തീർക്കുന്നു. മറ്റൊരു തൊഴിലും ഇവ്വിധമുള്ള തീക്ഷ്ണവും വൈവിധ്യവുമാർന്ന മേഖലയിലൂടെ കടന്നു പോകുന്നില്ല.

‘കൊടിയേറ്റ’ത്തിലെ ശങ്കരൻകുട്ടിയും ‘യവനിക’യിലെ തബലിസ്റ്റ് അയ്യപ്പനും ഒരാളാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. അത്രയേറെ വൈരുദ്ധ്യമുണ്ട് ആ കഥാപാത്രങ്ങൾക്ക്. നേരിട്ട് പരിചയപ്പെട്ടാൽ ഇതുരണ്ടും ഗോപി എന്ന വ്യക്തിയാണെന്ന് വിശ്വസിക്കാനും.

ഒരു സിനിമാനടന്റെ സാമ്പ്രദായിക രൂപഭാവങ്ങളൊന്നുമില്ലാത്ത ഒരാളാണ് ഗോപി. ഭരത്, ഉർവശി എന്നീ വിശേഷണങ്ങൾ കേന്ദ്രസർക്കാർ നിർത്തലാക്കുന്നതിനു തൊട്ടു മുൻപ് ദേശീയ അവാര്ഡ് നേടുകയും അക്ഷരാർഥത്തിൽ ‘ഭരത്’ ഗോപിയായി മാറുകയും ചെയ്തു ഗോപിച്ചേട്ടൻ. അതിനുശേഷം ദേശീയ അവാര്ഡ് നേടിയവരെ പഴയ ഓർമയിൽ ഭരത് എന്ന് ചിലർ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഔദ്യോഗികമായി അങ്ങനെയൊരു പേര് ഇപ്പോൾ നിലവിലില്ല എന്നാണറിവ്. അങ്ങനെ വരുമ്പോൾ അവസാനത്തെ വൈസ്രോയി എന്നൊക്കെ പറയുമ്പോലെ അവസാനത്തെ ഭരത് ആയിരുന്നു അന്ന് അദ്ദേഹം.

മദിരാശിയിൽ വച്ചാണ് ഗോപിച്ചേട്ടനെ ഞാനാദ്യം കാണുന്നത്. ഒരു ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു അത്. കൊടിയേറ്റത്തിന്റെ പ്രദർശനത്തിന് മുൻപ്‌ സുന്ദരമായ കഷണ്ടിയുടെ പിറകിലെ നീണ്ടമുടി കൈകൊണ്ട് ഒതുക്കി, ആൾക്കൂട്ടത്തിനിടയിലൂടെ ആരെയും കൂസാതെ നടന്നുപോയ ആളെ കാണിച്ച് എന്റെ സുഹൃത്ത് പറഞ്ഞു:’അയാളാണ് സിനിമയിലെ നായകൻ’. സിനിമ കണ്ടു കഴിഞ്ഞപ്പോൾ നായകനെ നേരിട്ട് കണ്ടൊന്നു അഭിനന്ദിക്കാൻ ആവേശമായി. പക്ഷെ ആ പരിസരമാകെ തിരഞ്ഞിട്ടും ആളെ കണ്ടുകിട്ടിയില്ല. സാധാരണ ഗതിയിൽ സിനിമയിൽ അഭിനയിച്ചവർ ഫെസ്ടിവലിനെത്തിയിട്ടുണ്ടെങ്കിൽ പടം കണ്ടു ഇറങ്ങി വരുന്ന വാതിലിനടുത്തു തന്നെ നില്പ്പുണ്ടാവും; ‘എന്നെ അഭിനന്ദിച്ചോളൂ’ എന്ന ഭാവത്തോടെ. കൊടിയേറ്റത്തിലെ നായകനെ അന്വേഷിച്ചു നടന്നവരൊക്കെ അന്ന് നിരാശരായി. ഒരാളെയും കാണാതെ ഒരു സ്നേഹപ്രകടനങ്ങൾക്കും നില്ക്കാതെ അദ്ദേഹം എങ്ങോട്ടോ മുങ്ങിക്കളഞ്ഞിരുന്നു.

തബലിസ്റ്റ് അയ്യപ്പനായി വീണ്ടും അദ്ദേഹത്തെ തിരശ്ശീലയിൽ കണ്ടപ്പോൾ അത്ഭുതം തോന്നി. തികച്ചും മറ്റൊരാൾ തന്നെ. അഭിനയത്തിൽ, ശരീരഭാഷയിൽ – ഒക്കെ വിശ്വസിക്കാനാവാത്ത മാറ്റം. കഥാപാത്രങ്ങളാൽ ടൈപ് ചെയ്യപ്പെടുക എന്ന ദുരന്തത്തെ സ്വന്തം പ്രതിഭ കൊണ്ട് മറികടന്ന നടനാണ്‌ ഗോപി. ‘കള്ളൻ പവിത്ര’ നിലെ മാമച്ചനെ കണ്ടാൽ തോന്നുമോ, ‘യവനിക’യിലൂടെ നമ്മെ പേടിപ്പിച്ച രൂപമാണതെന്ന്! ‘കാറ്റത്തെ കിളിക്കൂടി’ലെ ഷേക്സ്പിയർ കൃഷ്ണപിള്ളയ്ക്ക് മാമച്ചനുമായി വല്ല സാമ്യവുമുണ്ടോ ?

Bharat Gopy as Tabalist Ayyappan in Yavanika ( 1982 )

‘അപ്പുണ്ണി’യിലെ അയ്യപ്പൻ നായരായി ഗോപിയെ നിശ്ചയിക്കുമ്പോൾ എനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയമില്ലായിരുന്നു. ജോണ്‍ പോളായിരുന്നു മീഡിയെറ്റർ.ഷൂട്ടിങ്ങിനു പുറപ്പെടുംമുൻപ് അന്നത്തെ യുവ സംവിധായകനെ കാണാനിടയായി. അദ്ദേഹത്തിൻറെ സിനിമയിൽ ഗോപി അഭിനയിച്ചിട്ടുണ്ട്. ഗോപിയാണ് ‘അപ്പുണ്ണി’യിലെ ഒരു പ്രധാന വേഷം ചെയ്യുന്നതെന്ന് കേട്ടപ്പോൾ സംവിധായകാൻ പറഞ്ഞു -“സൂക്ഷിക്കണം. നല്ല നടനാണ്‌. പക്ഷെ അതിനേക്കാൾ നല്ല അഹങ്കാരിയുമാണ്. സത്യന് മാനേജുചെയ്യാൻ പറ്റുമോ എന്നറിയില്ല.” സത്യമായും ഞാനൊന്ന് ഭയന്നു. ഷൂട്ടിങ്ങ് എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതീവ ശ്രദ്ധയോടെ ആസ്വദിച്ചു ചെയ്യുന്ന ജോലിയാണ്. സഹകരിക്കാത്ത ഒരാൾ ഉണ്ടായാൽ മതി മനസ്സമാധാനം നഷ്ടപ്പെടും. ഗോപി അഹങ്കാരിയാനെങ്കിൽ, ആർക്കറിയാം, എങ്കിൽ അതിനുള്ള കാരണങ്ങളും ഞാൻ കണ്ടുപിടിച്ചു. കമേഴ്സ്യൽ സിനിമയോട് പുച്ഛമാണ് എന്നതായിരിക്കാം ഒന്നാമത്തെ കാരണം. അടൂര ഗോപാലകൃഷ്ണനെപ്പോലെ വിശ്വപ്രശസ്തനായ സംവിധായകനോടൊപ്പം പ്രവർത്തിച്ച ആളായതുകൊണ്ട് നമ്മുടെ രീതികളുമായി ഒത്തുപോകാൻ ബുദ്ധിമുട്ടായിരിക്കും.

നിർമ്മാതാവ് രാമചന്ദ്രനും ജോണ്‍ പോളും ധൈര്യം തന്നു.”ഒരു പ്രശ്നവുമുണ്ടാവില്ല.” എങ്കിലും മനസ്സിലൊരു പരിചയുമായാണ് ഞാൻ ലോക്കെഷനിലേക്ക് തിരിച്ചത്. ഷൂട്ടിങ്ങ് തുടങ്ങുന്നതിന്റെ തലേന്ന് രാത്രി ഏറെ വൈകി, നെടുമുടി വേണുവിനോടൊപ്പമാണ് ഗോപി വന്നത്. അതുകൊണ്ട് ഷൂട്ടിങ്ങ് സെറ്റിൽ വെച്ചാണ് ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ. കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചു കൊടുത്ത് മേക്കപ്മാനും കൊസ്റ്യൂമർക്കും നിർദ്ദേശം നല്കി ഞാൻ എന്റെ ജോലികളിലേക്ക് നീങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ മേക്കപ്പ്മാൻ പാണ്ട്യൻ ഓടിയെത്തി ആദ്യത്തെ വെടിപൊട്ടിച്ചു.

“ഗോപിസാർ മീശയെടുക്കാൻ സമ്മതിക്കുന്നില്ല.”
“അതെന്താ?”
“അതറിയില്ല. മീശയെടുക്കാൻ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു.” ഞാൻ സംശയാലുവായി. ഗോപി അഹങ്കാരിയാണെന്ന് പറഞ്ഞ സംവിധായകന്റെ മുഖം മനസ്സില് തെളിഞ്ഞു. തുടക്കത്തിൽ തന്നെ ഇങ്ങനെയായാൽ തുടർന്നുള്ള ദിവസങ്ങളിൽ എന്തായിരിക്കും സ്ഥിതി? ചെന്ന്നോക്കുമ്പോൾ അയ്യപ്പൻ നായരുടെ കുപ്പായം മാത്രമിട്ട് മേക്കപ്പിടാതെ ഗോപി ഇരിക്കുന്നു. നാട്ടിൻപുറത്തെ ആ ചായക്കടക്കാരന് മീശയില്ലാത്ത ഒരു മുഖമാണ് എന്റെ മനസ്സിൽ. മീശയെപ്പറ്റി ഞാൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അദ്ദേഹം പറഞ്ഞു – “മീശയെടുക്കാൻ പറ്റില്ല.” തർക്കിക്കാൻ പോയില്ല.”എന്നാലിന്ന് വിശ്രമിച്ചോളൂ. നമുക്ക് നാളെ തുടങ്ങിയാൽ മതി” എന്ന് പറഞ്ഞ് ഞാൻ തിരിച്ചു പൊന്നു. നിർമ്മാതാവ് രാമചന്ദ്രനെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: “ശരിയാവില്ല, അടൂർ ഭാസിയുടെ ഡേറ്റുണ്ടോ എന്ന് ചോദിക്കൂ”. അപകടം മണത്തറിഞ്ഞു നെടുമുടി എത്തി. കാര്യം കേട്ടപ്പോൾ വേണു ഒരൊറ്റ ചിരി. “എനിക്കറിയാമായിരുന്നു ഇതിങ്ങനെതന്നെ സംഭവിക്കുമെന്ന്.” വേണ്ടു വിശദീകരിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്.ഷൂട്ടിങ്ങിനു കോഴിക്കോട്ടേക്കുള്ള കാർ യാത്രയ്ക്കിടയിൽ വടക്കാഞ്ചേരിയിലെത്തിയപ്പോൾ അവർ ഭരതന്റെ വീട്ടിലൊന്നു കയറി. കാറ്റത്തെ കിളിക്കൂടി ന്റെ കുറച്ചു സീനുകൾ ബാക്കിയുണ്ടായിരുന്നു. മൂന്നു നാല് ദിവസത്തെ വർക്ക്. അതുകൊണ്ട് ഭരതേട്ടൻ ഗോപിയോട് പറഞ്ഞു, “ദയവായി മീശയെടുക്കരുത്. കണ്ടിന്യുവിറ്റിയാണ്. ഗോപിയുടെ ഒരുപാട് ക്ലോസ് ഷോട്ടുകൾ എടുക്കാനുള്ളതാണ്. സത്യനോട് അതൊന്നു പറയണം.” ആ പറഞ്ഞതാണ് നേരത്തെ കണ്ടത്. അഹങ്കാരമല്ല, ഗോപിയേട്ടന്റെ ഒരു രീതിയാണത്. ചോദിച്ചപ്പോൾ ഒരു ഭാവ വ്യത്യാസവും കൂടാതെ അദ്ദേഹം അതുതന്നെ പറഞ്ഞു. “മീശയിലെന്തെങ്കിലും വ്യത്യാസം വരുത്തിയാൽ ഭരതൻ കുഴഞ്ഞുപോകും അതുകൊണ്ടാ.”

എന്റെ മനസ്സ് തണുത്തു. അയ്യപ്പൻ നായരുടെ രൂപത്തെക്കുറിച്ചുള്ള എന്റെ സങ്കല്പം കേട്ടപ്പോൾ എന്ത് ചെയ്യാം എന്ന് ഗോപിച്ചേട്ടനും ആലോചിച്ചു തുടങ്ങി. ഒടുവില അദ്ദേഹം പറഞ്ഞു – “അയ്യപ്പൻനായർക്ക് ഞാനൊരു രൂപമുണ്ടാക്കട്ടെ?” പാണ്ഡ്യനെയും വിളിച്ച് അദ്ദേഹം അകത്തേക്ക് പോയി. അരമണിക്കൂറിനുള്ളിൽ സിനിമയിലെ അയ്യപ്പൻനായരായി അദ്ദേഹമെന്റെ മുൻപിൽ വന്നുനിന്നു. “പെരാറു പടവീട്ടിലെ അംഗമായതിന്റെ വീറാണ് ഈ മീശ.” അദ്ദേഹം മീശയൊന്നു പിരിച്ചുവച്ചു. “അയ്യപ്പൻ നായർ ദേവീ ഭക്തനാണ്. നെറ്റിയിൽ കുങ്കുമം കൊണ്ടൊരു പൊട്ട്! മേലനങ്ങാതെ നടക്കുന്നവനായതുകൊണ്ട് ഉള്ള മുടി കഷണ്ടി മറച്ചു വെക്കുന്നതുപോലെ ചീകാം.” എനിക്ക് സന്തോഷമായി. ഞാൻ വിചാരിച്ചതിലും നല്ല രൂപപ്പൊരുത്തം. അഹങ്കാരിയെന്നു തെറ്റിദ്ധരിക്കുന്നവർ മുഖംമൂടിയില്ലാത്ത ആ മനുഷ്യന്റെ മനസ്സു കാണാത്തവരാണ്. ഈ നിമിഷം വരെ ആ തോന്നലിന് മാറ്റം വരുന്ന ഒരനുഭവവും പിന്നീടെനിക്കുണ്ടായിട്ടില്ല.

മനസ്സിൽ തോന്നുന്നത് മറയില്ലാതെ പറയുക ഗോപിച്ചേട്ടന്റെ സ്വഭാവമാണ്. സിനിമയിൽ വരുമ്പോഴും അസുഖമായി മാറി നില്ക്കുമ്പോഴും പിന്നീട് തിരിച്ചു വന്നപ്പോഴും ആ സ്വഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. തല്ലിപ്പൊളി സിനിമയിൽ അഭിനയിക്കാൻ വാൻ പ്രതിഫലവും കൊണ്ടുവരുന്നവരോട് – അവർ എത്ര പ്രശ്നക്കാരായാലും – നിങ്ങളുടെ സിനിമയിൽ അഭിനയിക്കാൻ എനിക്ക് താല്പര്യമില്ല എന്ന് തന്നെ അദ്ദേഹം പറയും. ആ വകുപ്പിൽ കുറെയേറെ ശത്രുക്കളെയും സമ്പാദിച്ചിട്ടുണ്ട്. ആരെയും പിണക്കാതെ “തല്ക്കാലം ഡേറ്റില്ല” എന്ന് പറഞ്ഞൊഴിയാം. വ്യക്തിപരമായ അസൌകര്യങ്ങളുണ്ടെന്നും പറഞ്ഞും പിന്മാറാം. പ്രതിഫലം വളരെ കൂടുതൽ ചോദിച്ചു രക്ഷപ്പെടാം. പക്ഷെ ഗോപി യഥാർത്ഥ കാരണം മാത്രമേ പറയൂ. അദ്ദേഹത്തിൻറെ ഡേറ്റ് കിട്ടാതെ ദേഷ്യപ്പെട്ടു പോയ ഒരു സംവിധായകാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു – “ഗോപിയെ വച്ച് സിനിമയെടുക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല.” അത് വായിച്ചപ്പോൾ ഗോപിയേട്ടന്റെ കമന്റ് – “അപ്പോൾ ഗതികേട് വന്നാൽ രക്ഷപെടുത്താൻ ഞാൻ വേണമെന്നർഥം.”

അടുത്തടുത്ത് (1984) എന്ന സിനിമയിൽ പ്രധാനവേഷം തിലകനും കരമനയുമാണ് ചെയ്തത്. ഇടയ്ക്ക് കയറിവരുന്ന ഒരു പള്ളി വികാരിയുണ്ട്. അച്ചടിഭാഷയിൽ സംസാരിക്കുന്ന ഒരു അച്ചൻ. അത് ഗോപി ചെയ്‌താൽ നന്നാവും. പക്ഷെ വരുമോ? നമ്മൾ രണ്ടുപേരും ആവശ്യപ്പെട്ടാൽ ഗോപി വരുമെന്ന് ജോണ്‍ പോൾ പറഞ്ഞു. ജോണിന്റെതാണ് തിരക്കഥ. നിർമ്മാതാവ് രാമചന്ദ്രനുമായി നല്ല അടുപ്പത്തിലാണ്. അപ്പുണ്ണി(1984) യിൽ ഉണ്ടായിരുന്നതാണല്ലോ. വിളിച്ചപ്പോൾ കഥയും കഥാപാത്രവും ഒന്നും ചോദിക്കാതെതന്നെ അദ്ദേഹം വന്നു. ഗോപി അഭിനയിച്ചതുകൊണ്ട്മാത്രം ആ കഥാപാത്രം കൂടുതൽ മികച്ചതായി. രാമചന്ദ്രൻ കൊടുത്ത പ്രതിഫലം പോലും വാങ്ങാതെയാണ് അന്നദ്ദേഹം സെറ്റിൽ നിന്ന് പോയത്. അത് ഗോപിയുടെ മറ്റൊരു മുഖം. സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മുൻപിൽ നിബന്ധനകളില്ലാത്ത നിഷ്കളങ്കതയുടെ മുഖം.

Bharat Gopy in Aduthaduthu (1984)

ഗായത്രീദേവി എന്റെ അമ്മ(1985) എന്ന ചിത്രത്തിൽ മൂന്നു കാലമുണ്ട്. ചെറുപ്പക്കാരനായ ഗോപി, കൌമാരപ്രായമുള്ള ഒരു കുട്ടിയുടെ അച്ഛനായ ഗോപി, ആ കുട്ടി വളർന്ന് റഹ്മാൻ ആകുമ്പോൾ കുറേക്കൂടി വൃദ്ധനാകുന്ന ഗൊപി. വേണു നാഗവള്ളിയാണ് ആ ചിത്രത്തിൻറെ തിരക്കഥാകൃത്ത്. സ്ക്രിപ്റ്റ് വായിച്ച വേഷപ്പകർച്ച എങ്ങനെയൊക്കെ വേണമെന്ന ഞങ്ങൾ ചർച്ച ചെയ്തു. ഗോവിന്ദ് നിഹലാനിയുടെ ഒരു ഹിന്ദി സിനിമയിൽ ആയിടയ്ക്ക് ഗോപി അഭിനയിച്ചിരുന്നു. ആ പരിചയം വച്ച് ബോംബെയിൽ നിന്ന് വിഗ്ഗ് ഉണ്ടാക്കിപ്പിച്ചു. അതും സ്വന്തം ചെലവിൽ.രേവതിക്കൊരു പാവക്കുട്ടി(1986) യിലും ആ മുടി തന്നെയാണ് ഉപയോഗിച്ചത്. ഗോവിന്ദ് നിഹലാനിയുടെ അക്കാലത്തെ ഒരു കമന്റ് ഓർമ്മ വരുന്നു.” ഏതൊരു കാമറാമാനും ലൈറ്റ് ചെയ്യാൻ ഇന്ത്യൻ സിനിമയിൽ ഏറ്റവും പറ്റിയ മുഖം ഗോപിയുടെതാണ് ” എന്നതായിരുന്നു അത്. ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് സ്ഥലത്ത് അന്നത്തെ പ്രസിദ്ധമായ ഒരു സിനിമാ വാരികയുടെ ലേഖകൻ എത്തി. വാരികയുടെ പുതിയ ലക്കം അയാൾ ഗോപിക്ക്നീട്ടി. ഒന്ന് മറിച്ചു നോക്കുക്ക പോലും ചെയ്യാതെ അത് തിരിച്ചുകൊടുത്ത് ഗോപി പറഞ്ഞു – “ഞാനിതൊന്നും വായിക്കാറില്ല”. “എന്തുകൊണ്ട്?” മുറിവേറ്റപോലെ ലേഖകന്റെ ചോദ്യം.”എനിക്കിഷ്ടമല്ല. അതുതന്നെ.” ആ വാരികയുടെ തുടര്ന്നുള്ള ഒരുപാട് ലക്കങ്ങളിൽ ഗോപിയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഗോസിപ്പുകൾ വന്നു. അഹങ്കാരിയാണ്, എ സി റൂമിന് വേണ്ടി വാശിപിടിച്ചു. അർദ്ധരാത്രിയിൽ വിദേശനിർമ്മിത സിഗരറ്റ് കിട്ടിയാലേ നാളെ ഷൂട്ടിങ്ങിനു വരുമെന്ന് പറഞ്ഞു – അങ്ങനെ ധാരാളം അടിസ്ഥാനമില്ലാത്ത വാർത്തകൾ. എഴുതിയെഴുതി മതിയായപ്പോൾ അവരത് സ്വയം നിർത്തി. ഗോപി അത് ശ്രദ്ധിച്ചിട്ടുപോലുമുണ്ടാവില്ല. അർഥമില്ലാത്ത വിമർശനങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടി അവഗണനയാണെന്നു ഗോപി പറയും. നിഴലിനോട്‌ യുദ്ധം ചെയ്യുന്നവർ ഒറ്റയ്ക്ക് പൊരുതി തോറ്റുകൊള്ളും.

‘രേവതിക്കൊരു പാവക്കുട്ടി’യുടെ ഷൂട്ടിങ്ങും ഡബ്ബിങ്ങുമൊക്കെ കഴിഞ്ഞ സമയത്താണ് ഗോപി അസുഖമായി കിടപ്പിലായത്. സിനിമാരംഗത്തും ആ വാർത്ത ഒരു ഞെട്ടലുണ്ടാക്കി. തലേ ദിവസം വരെ സജീവമായി അഭിനയിച്ച ഒരാൾ- വെറുമൊരാളല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല നടൻ – പിറ്റേന്ന അനങ്ങാൻ പറ്റാതെ കിടന്നു പോവുക! വിശ്വസിക്കാനാവാതെ ഹോസ്പിറ്റലിലേക്ക് ഞാൻ ഓടിയെത്തി. ഒരു കുട്ടിയെപ്പോലെ തളർന്നു കിടക്കുകയാണ്ഗോപിയേട്ടൻ. മുഖം ഒരൽപം കൊടിയിട്ടുണ്ട്. കണ്ടപ്പോൾ ചെറുതായൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു -“കണ്ടോ? ഞാനും ഒരു പാവക്കുട്ടിയായി മാറി.” പെട്ടന്ന് നിറഞ്ഞ കണ്ണുകൾ ഗോപിയേട്ടൻ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു. മരുന്നുകളെക്കാൾ ആത്മവിശ്വാസമാണ് ഗോപിയേട്ടനെ തിരിച്ചു കൊണ്ടുവന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരുടെ മുന്നിലും തോൽക്കാത്ത മനസ്സ്, അതിന്റെ ശക്തി.

‘രസതന്ത്ര’ത്തിന്റെ ആലോചനകൾ നടക്കുന്നതിനിടെ ഒരു ദിവസം ഞാൻ തിരുവനന്തപുരത്ത് ഗോപിയേട്ടന്റെ വീട്ടിൽ ചെന്നു. മകളുടെ കല്യാണത്തിനു വരാൻ പറ്റാതിരുന്നതിനെക്കുറിച്ചു പറയാനും കുറച്ചുനേരം സംസാരിച്ചിരിക്കാനും വേണ്ടി മാത്രം. കോളിംഗ് ബെല്ലടിച്ചപ്പോൾ അദ്ദേഹം തന്നെ വന്ന വാതിൽ തുറന്നു. ഉത്സാഹത്തോടെ ഒരുപാടുനേരം സംസാരിച്ചു, കുറെ ചിരിച്ചു. ഗോപിയേട്ടൻ അവതരിപ്പിച്ച അനശ്വരകഥാപാത്രങ്ങൾ പലതും എന്റെ മനസ്സിലൂടെകടന്നുപോയി . അയ്യപ്പൻ നായരുടെ കൌശലം നിറഞ്ഞ ചിരി, ഷേക്സ്പിയർ കൃഷ്ണപിള്ളയുടെ ചമ്മൽ, തബലിസ്റ്റ് അയ്യപ്പൻറെ തീക്ഷ്ണമായ നോട്ടം, മാമച്ചന്റെ അസൂയ നിറഞ്ഞ ഭാവം – ഇറങ്ങാൻ നേരത്ത് ഗോപിയേട്ടൻ പറഞ്ഞു “അഭിനയിച്ച് കൊതി തീർന്നിട്ടില്ല ഇപ്പോഴും” അഭിനയജീവിതത്തിന് വിധി അർദ്ധവിരാമമിട്ട ഒരു അതുല്യനടന്റെ മനസ്സ് അറിയാതെ ഒന്ന് തുറന്നുപോയതായിരുന്നു. ആ വാക്കുകളെന്നെ സ്പർശിച്ചു. ‘രസതന്ത്ര’ത്തിന്റെ കഥ രൂപപ്പെട്ടപ്പോൾ മോഹൻലാലിന്റെ അച്ഛൻ ബാലാൻ മാഷെ ഞാൻ ഗോപിയേട്ടന്റെ രൂപത്തിൽ കണ്ടുതുടങ്ങി. ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ ഗോപിയേട്ടൻ വന്നു. ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുകയും ചെയ്തു. ‘പൂ, കുങ്കുമപ്പൂ’ എന്ന ഗാനരംഗത്ത് മോഹൻലാലിനോടും മീരാ ജാസ്മിനോടുമൊപ്പം അവരെക്കാൾ എത്രയോ മുന്പ് ദേശീയ അവാര്ഡ് നേടിയ നടൻ അഭിനയിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടു. അതൊരു അപൂർവ സംഗമമായിരുന്നു.

അടുത്തകാലത്ത് ഭരതന്റെ ഓർമ്മയ്ക്കായ് (1982) വീണ്ടും കണ്ടു. ഊമയായ ഗോപി കുട്ടിക്ക് പേരിടുന്ന ദൃശ്യം എത്രകണ്ടാലും കണ്ണ് നനയിക്കും. അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ പ്രയാസമുള്ള ഭാഗമാണത്. പഞ്ചവടിപ്പാലത്തിൽ (1984) സ്വന്തം പ്രതിമ നോക്കി രസിക്കുന്ന പഞ്ചായത്ത് പ്രസിടന്റിന്റെ കണ്ണിലെ ആർത്തി. ആ പ്രതിമ അയാള്ക്ക് വാരിത്തിന്നനമെന്ന് തോന്നും ആ പ്രകടനം കണ്ടാൽ. പാളങ്ങളിലെ (1982) വേഷം, ഭാര്യയുടെ അനിയത്തിയോടുള്ള ആസക്തി, ആ കഥാപാത്രത്തിന്റെ നോട്ടത്തിലും ചലനങ്ങളിലും കാണാം.സന്ധ്യമയങ്ങുംനേരത്തിലെ (1983) ജഡ്ജിയുടെ മാനസികാവസ്ഥ പ്രേക്ഷകരിൽ ഭീതിയുണ്ടാക്കും. മാമാട്ടിക്കുട്ടിയമ്മയിൽ (1983) മാമാട്ടിക്കുട്ടിയമ്മേ ചോറുണ്ണാൻ എന്ന പാട്ടിൽ ശാലിനിയോടൊപ്പം ആടിപ്പാടി അഭിനയിക്കുന്ന ഗോപിയുടെ വേഷമാണ് മലയാളിയുടെ മുന്നിൽ എറ്റവും ജനപ്രിയമായ ഒരോർമ്മ.

ആ പാട്ടും അതിലെ ശാലിനിയും ശാലിനിയെ ദത്തെടുത്ത ആ അച്ഛനെയും ഓർക്കുന്നു നാമിപ്പോഴും.

The ‘Last Bharat’ : Bharat Gopy.

The art of acting is a mystical equilibrium of expressions. Consummate actors, through this unusual, self-realized gift, make them willing participants in this experience. An actor, while acting, transforms into this “Other Person”. Like the proverbial Buddhist sage, they empty their self-consciousness from the cup and then go about refilling the empty cup with their innate, profound experience. And in a subliminal sort of way, even as they perform to a sold-out audience, it is highly possible that they suffer intense loneliness.

An artist ( nee actor ) who by destiny, finds himself/herself standing in front of a director and cameraman, undergoes diverse transformations, experiencing “many lives in themselves”. No other profession makes a human soul go through such intense and varied fields as this one.

It is hard to believe that Shankarankutty of ‘Kodiyettam’ and Tablist Ayyappan of ‘Yavanika’ is one and the same person. The characters were so stark by their contradictory characterisations. It becomes all the more difficult to believe that both the characters were Gopy himself, if he is personally and professionally close to you.

Gopy and the traditional trappings of an actor / star – either in looks or bearing, stood mutually exclusive. Just before the central Government did away with the titles of Bharat and Urvasi – the titular monikers for the Best Actor and Actress on the National level, Gopy was chosen for the National Award, the last amongst the lot, literally becoming ‘Bharat Gopy’. In that sense, he was ‘our last Bharat’, not much unlike ‘the last Viceroy’, if you think about it.

I first met Gopychettan during a film festival at Madras. Right before the screening of ‘Kodiyettam’, my friend pointed to a person amongst the crowd, trying to pat down his unkempt mane with one hand as he briskly moved through it, away from us, “There goes the hero of the movie.” Post screening, I was genuinely eager to meet this lead actor in person and congratulate him, and searched around, but in vain. Usually, after the screening of any movie at a Film Festival, the cast and crew usually make themselves available, inviting feedback, and generally “selling” the movie. But Kodiyettam’s lead actor had simply disappeared !

The transformation was amazing when I watched him again on screen as Tablist Ayyappan. He was an entirely different person. The body language, his embellishments as the character – the metamorphosis was so unbelievable, that it was scary. Here was an actor, who, by his sheer genius of the craft, had successfully rose above all efforts of being typecast or shackled to a certain kind of role, or a ‘celluloid image’.

Think about it. Does Maamachan of ‘Kallan Pavithran’ strike you as the same person onscreen who terrified you in ‘Yavanika’? How about Shakespeare Krishnapillai and Mamachan, then? His characterizations, as usual, were poles apart.

Bharat Gopy as Tabalist Ayyappan in Yavanika ( 1982 )

When I decided on Gopy to bring VKN’s ‘Ayyappan Nair’ to life onscreen for ‘Appunni’, I was yet to meet him. John Paul became the default mediator. Before the shooting began, there was this young director of the times in whose production Gopy had a major part with whom I was holding a conversation. When he came to know of Gopy being earmarked for the role in Appunni, he cautioned, “Be careful, he is a good actor, but more than that, that man reeks of sheer arrogance. I am not sure if you would be able to manage him.” I was truly scared. As a director, shooting a well-laid out screenplay with strong characterizations, is a process that gives me immense personal satisfaction. I so thoroughly enjoy making my movies. Was this going to throw a spanner in the works, I wondered. And started worrying too.

I could possibly think of a few reasons for this display of disdain – the primary one could be his ‘perceived’ hatred towards mainstream commercial potboilers, and that was understandable too. For someone whose movies till then only included the best directors in Malayalam and of India, acclaimed for their artistic as well as academic brilliance, Sathyan Anthikkad was not even a blip on his radar. But Ramachandran, the movie producer, and John Paul reassured me, “There will not be any problem.”

Regardless, I had shored up my ‘internal defenses’ as I reached the shooting location. The shooting was slated to commence the following morning. Gopy arrived on the sets late in the evening along with Nedumudi Venu. The movie set was the first venue of our meeting. After another round of detailing on the character and his appearance, instructions to the makeup man and costumer, I retired to my room, for a final overview on the shooting plan for the next day. Within minutes, Pandyan, our Make up man was in the room, breathless, firing the first volley.

“Gopy Sir is refusing to shave off his moustache!”
“Why?”
“No idea. But he is adamant that the moustache cannot be touched .”

It had begun! Apprehensive, I wondered how this would all end up by the time this schedule was over, and rushed to his room. When I got there, Gopy was seated, in ‘Ayyappan Nair’s’ costume, sans any make-up. It was absolutely clear in my mind that my villager teashop owner was to be without a moustache. Before I could even get started on a dialogue, he flatly said,

“It is not possible to remove the moustache.”

I didn’t argue. I said “That’s fine. Please catch up on your sleep. We will take care of it tomorrow,” and left. I called producer Ramachandran who also had by then got to know of it, and laid it out to him, “This is not going to work out; try if you can get Adoor Bhasi for the role.” Nedumudi, who has a sixth sense in sensing meltdowns and imminent apocalypse due ego-clashes on movie sets, landed up. The moment I finished explaining to him about what just happened with Gopy, he guffawed in his inimitable style. I looked at him puzzled.

“I knew exactly this was going to happen.”

Venu explained. Enroute to Kozhikode, where we were for the movie’s first schedule of shooting, they dropped by Bharathan’s place in Vadakkaancherry. There were a few scenes left to shoot for his ‘Kaattathe Kilikkoodu’ – Bharathan had mentioned, it would take a maximum of three to four days. He requested Gopy to “ please not remove his moustache for the new movie, for the sake of continuity of shots for KK. A major part of the pending shots are on extreme-close up. Sathyan will understand, do let him know.” This was how Gopy let me knew ! It wasn’t arrogance. That bluntness was a part of Gopiyettan.

When I countered him again with this new information, he responded without batting an eyelid, “you see, if I shave this off, Bharathan will be in big trouble. That is why.” But the issue of Ayyappan Nair’s appearance onscreen, as envisioned by the director, still remained. Gopy said, “Shall I create Ayyappan Nair for you, the way I see it?” I was more than happy. Beckoning to Pandyan, he went in, to his room.

In half an hour he stood before me as Ayyappan Nair, the version you see in the film. “This moustache is sign of pseudo-valour for belonging to the ancient, militant, Perattupada lineage,” as he twirled it. “Ayyappan Nair is a devotee of the Devi, and hence the vermillion tikka on the forehead. This scant hair combed flat and across my bald patch shows his naivette and vanity to appear young and virile, a sort of ‘matching up to his warrior clan lineage.’ I was ecstatic. This was brilliant.

This also, was the real Gopy – the actor and human being. Rarely does one come across souls like this in one’s life. Gopychettan has this habit of talking openly about whatever he feels. Regardless of his active early years, his sudden illness that forced him away from the industry, and his subsequent return to what he loved – this endearing honesty stayed. To those who offered hefty remuneration to act in their good-for-nothing movies, however problematic they were, he would say, “I am not interested in acting in your movie” . He had even made a few enemies because of this. He could have told without offending them that he doesn’t have dates or he has personal inconveniences. He could ask for still higher fees. But Gopy could have none of that.

One of those directors whom he had annoyed berated him in an interview, “I never the misfortune of having to make movie with Gopy.” When Gopyettan read it, he said ‘It means if he is in a sorry plight, I will have to be the one to rescue him.”

In the movie ‘Aduthaduthu’, Thilakan and Karamana Janardhanan Nairwere slated to do the lead parts. There was this role of a vicar who appears for a brief interval, a brusque and opinionated one who spoke in chaste Malayalam. We all felt it would be brilliant if Gopy did it, but we doubted whether he would take it up, owing to the brief appearance. John Paul was of the opinion that if we requested, he would consent. The screenplay was by John. Gopy had also become close to producer Ramachandran after ‘Appunni.’ Gopy arrived on the sets without even a single question asked on the story or the part, performed brilliantly as usual, and left the sets refusing remuneration from Ramachandran. That was another side of Gopy. His love was always unconditional.

Bharat Gopy in Aduthaduthu (1984)

Gayathridevi ente amma had him go through three phases in life – the young Gopy, the middle-aged father to a teenager, and the senile Gopy . Venu Nagavalli wrote the screenplay. Gopy, a part of the discussions on the appearances and costumes for the parts, suggested we make use of his contacts in Mumbai that he had developed while working for Govind Nihalani’s Aghaat. He got a wig made in Bombay, that too at his own expense. It was the same one he used for Revathikkoru Paavakkutty too.

Speaking of Govind Nihalani, I still recall a famous quip of his of the times, “If there is a face in Indian cinema that any Cinematographer would love to light up, it has to be Gopy’s!” At the location of a movie the columnist of a famous film magazine of those times offered him a copy of the latest issue. Without even opening it Gopy handed it over, saying ,“ I don’t read all this.” “Why?” the hurt journalist asked. “ I am not interested, that is all!”

The following issues of the said magazine didn’t take too kindly on this defiant actor. Fabricated news reports on how Gopy was becoming a burden for producers with his unreasonable demands on shooting sets – his arrogance, his penchant for plush air-conditioned rooms, and even insisting on imported cigarettes to be made available at midnight if they wanted him on the sets next day kept popping up regularly.

It wasn’t long before the publishers realized that it wasn’t doing any good to the publication, and they stopped it as they started it. Gopy would not have even noticed. The best answer for meaningless criticism was to disregard them, Gopy used to say.

He fell ill and was bedridden post the shooting and dubbing of ‘Revathikkoru Paavakkutty’, in the peak of his career. The industry was shocked. Here was an actor, in the prime of his profession, earning accolades for every movie he was in, the best actor of Indian cinema – unable to even move a finger and bedridden overnight.

I could not believe it and rushed to the hospital. Gopiyettan resembled a weary and exhausted child. He had partial paralysis that included a part of his face too. When he saw me, with the hint of a smile he said, “See, even I have become a paavakkutty (doll),” as I struggled with my emotions, fighting back tears. I have always believed that more than the medicines and the medical care, it was his sheer will power that brought him back. He would never give up, he wasn’t cut out for that.

During the conceptual phase of Rasathanthram , I visited Gopiyettan at his residence in Thiruvananthapuram. I felt I needed to apologise personally for having been unable to attend his daughter’s wedding, and also wanted to spend some time with him. It was he who answered the door. As we chatted, laughing for most of the while recalling favorite moments at shooting, I was also intently watching him and unbeknowest to me was this parade of his brilliant roles in front of my eyes – the wicked smirk of Ayyappan Nair, the embarrassment of Shakespeare Krishnapillai, the intense eyes of Tablist Ayyappan, the wimpy eyes of Maamachan, it went on.

Gopiyettan said at door as I was leaving, “Even now, my desire for acting continues”. A great actor, whose acting career was cut short mid-way, was opening his heart unawares. Those words touched me. As the story of Rasathanthram took shape, I began to see Mohanlal’s father Balan Master in the form of Gopiyettan. He came happily on my invitation with the part and made that character memorable. In the song sequence of ‘Poo kunkukmappoo ’along with Mohanlal and Meera Jasmine, I watched overwhelmed as three National Award winning actors, representing three generations, absolutely lost in their performances. It was a rare union!

Recently I watched ‘Ormmakkaai’ again. The scene where Gopy’s Nandu – the mute by birth sculptor and now father, tries to name the baby, calling out her name in her ear, as per tradition, again brought me to tears. It is hard to believe it’s the same pair of eyes that shines with a manic glow in Panchavadipalam, as admires his own statue as the president of the panchayath, almost as if to devour it. Poles apart would be the lecherous, conniving brother-in-law who covets his sister-in-law in Paalangal, brilliance etched in every nuance of his slightest body movements. The state of mind of the judge in Sandhyamayangum Neram evokes fear in the viewer. Who can ever forget the deliriously happy father in Mamattykutty Ammakku, as he delightfully sings, prances and dances around with Baby Shalini in “maammattikkuttiyamme chorunnaan” – arguably one of the most endearing moments from Malayalam cinema for a Malayali film lover. Baby Shalini and her ‘adopted father’ will always be fresh in our memory.

About Bharat Chronicler

The in-house master of ceremonies, online janitor and chronicler of the life and times of Bharat Gopy - playwright, author, director, producer and actor extraordinaire of Indian Cinema.

No comments yet.

Leave a Comment