The State Award – winning work on Theatre.
Language : Malayalam
Year Published : 2002
Nataka Niyogam by Bharat Gopy’s, apart from being autobiographical from a theatre persective, is also a true reflection of the past four decades in Malayalam theatre. An active participant and proponent of G Sankara Pillai’s theatre movement from the 60’s, on through Kavalam’s Thiruvarangu and the onto the inevitable foray onscreen, Bharat Gopy’s insights on theatre, the book takes you through the history of Malayalam theatre, profiles on its pioneering impressionists – G Sankarapillai, CN Sreekantan Nair and CJ Thomas, insightful and analytical dissertations on the craft of acting, direction, stagecraft and the mindscapes of theatre performance.
Nataka Niyogam was awarded the Best Book on Dramatics and Theatre at the Kerala State Awards for Professional Theatre – 2002.
Nataka Niyogam, the book, is the collection of articles on Theatre that ran as a syndicated column in the Mathrubhumi Weekly in early 2002, and subsequently had DC Books publishing it in its current form. The cover jacket of the book has been designed by Bharat Gopy’s son, Murali Gopy.
From Nataka Niyogam.
ഉള്ളടക്കം
1.ബാല്യകൗമാരങ്ങൾ
2.ആദ്യാനുഭവങ്ങൾ പാഠങ്ങൾ
3.മണ്ണിന്റെ സുഗന്ധമാരിഞ്ഞ യാത്ര
4.ഗുരുവിനെ കിട്ടിയ സാഫല്യം
5.കൂട്ടായ്മയുടെ ശീലനം
6.കലാദർശനം
7.നാടകരചനയിലേക്ക്
8.സഫലമാകുന്ന പാരമ്പര്യ ദർശനങ്ങൾ
9.നാടകമെന്ന രംഗകല
10.മൂർത്തമാകുന്ന അഭിനയമുഹൂർത്തം
11.രംഗപ്രയോഗം
12.അന്നും ഇന്നും
13.അച്ചടക്കം, അർപ്പണം , ആത്മാർഥത
14.ജി ശങ്കരപ്പിള്ള
15.നാടകക്കളരി
16.നാടകസംവിധാനം
17.സി എൻ
18.നാടകത്തിന്റെ ആത്മീയത
19.സി ജെ തോമസ്
20.മലയാള നാടകവേദി
എല്ലാ മനുഷ്യർക്കും ജന്മസിദ്ധമായ അനേകം കഴിവുകൾ ഉണ്ട്. എല്ലാവരും ആ കഴിവുകലെല്ലാം ഒരുപോലെ വികസിപ്പിക്കുന്നില്ല എന്ന് മാത്രം. പരിതഃസ്ഥിതികളുടെ പ്രാതികൂല്യംകൊണ്ടും വേണ്ടരീതിയിലുള്ള പ്രോൽസാഹനമില്ലായ്മകൊണ്ടും കഴിവുകള പൂർണ്ണമായി വികസിക്കുന്നത് അത്യപൂർവമാണ്. അങ്ങനെ അപൂർവമായി അവ പൂർണ്ണവളർച്ച നേടുമ്പോൾ നാം ആഹ്ലാദിക്കുന്നു. ആ വികാസം മാനവരാശിക്കാകമാനം നേട്ടമായി മാറുന്നു. അത്തരം ഒരു വളർച്ചയുടെ, നേട്ടത്തിന്റെ ഹൃദ്യമായ വിവരണമാണ് ‘നാടകനിയോഗം’ എന്ന അർത്ഥപൂർണ്ണമായ പേരിട്ടിട്ടുള്ള ഈ ലഘുഗ്രന്ഥം.
പത്മശ്രീ ഭരത് ഗോപിയ്ക്ക് നാടകത്തിലും സിനിമയിലുമുള്ള അഭിനയ സിദ്ധി പ്രേക്ഷകലോകവും അധികാരികളും ഒന്നുപോലെ അംഗീകരിച്ചിട്ടുള്ളതാണ്. നാടകരചനയിലും സംവിധാനത്തിലും ലേഖനമെഴുത്തിലും ഗ്രന്ഥവിധാനത്തിലും ഗോപിയ്ക്കുള്ള കഴിവ് അത്രത്തോളം അറിയപ്പെടുകയുണ്ടായിട്ടില്ല. സ്വാനുഭവാസ്പദമായ ആദ്യഗ്രന്ഥത്തിനു അംഗീകാരവും പുരസ്കാരവും ലഭിച്ചിട്ടുണ്ടെങ്കിലും നടൻ എന്ന നിലയിൽ ലഭിച്ചിട്ടുള്ള അംഗീകാര പുരസ്കാരങ്ങൾ അതിലൊക്കെ എത്രയോ സമഗ്രവും സാർവ ജനീനവുമാനു! അനുഗ്രഹീതനായ നടൻ എന്ന പ്രശസ്തിയാവാം ഒരുപക്ഷേ, മറ്റു കഴിവുകൾ പരക്കെ അറിയാതെ പോകാൻ ഒരു കാരണമെന്നും പറയാം. നാടകരചന ആരംഭിക്കുകയുണ്ടായെങ്കിലും ഒരു കൃതി അച്ചടിക്കപ്പെടുകയും മറ്റൊന്ന് അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്ന നിലയിൽ അദ്ദേഹം അധികം മുമ്പോട്ട് നീങ്ങിയില്ല. പല നാടകരചയിതാക്കളും അല്പാല്പമായി രംഗത്ത് ശോഭിച്ചിട്ടുന്ടെങ്കിലും വളരെ അപൂർവമായി മാത്രമേ നടന്മാർ നാടകരചനയിൽ ശോഭിച്ചിട്ടുള്ളൂ. ഉള്ളവർ അപവാദമായി നില്ക്കുന്നു എന്നുപോലും പറയാം. നടനായിരിക്കുകയും, നാടകങ്ങൾ രചിക്കുകയും, നാടകത്തെപ്പറ്റി ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള എൻ എൻ പിള്ളയെപ്പോലെയുള്ളവരുടെ കാര്യം മറക്കുന്നില്ല. പക്ഷേ, അതുപോലെയുള്ളവർ ലോകഭാഷകളിൽതന്നെ വിരളമാണ്. പക്ഷേ,’നാടകനിയോഗ’ത്തിന്റെ പ്രസിദ്ധീകരണത്തോടെ ഗോപി ഒരു നാടകവിമർശകനും ആത്മകഥാരചയിതാവുമായി ശ്രദ്ധ നേടുന്നു. ഈ ഗ്രന്ഥം, ഇപ്പോൾ സൂചിപ്പിച്ചതുപോലെ, ഒരേസമയം ഒരു നടന്റെ ആത്മകഥയും നാടകവിമർശനവും ഉൾക്കൊള്ളുന്നു
നടൻ – കഥാപാത്രം.
ഒരിക്കലും നടൻ കഥാപാത്രമായി മാറി ജീവിക്കുന്നില്ല. ഒരു പകർന്നാട്ടം മാത്രമാണ് അഭിനയം. അതിനുമുണ്ടാകണം ചില ധാരണകൾ. കഥാപാത്രത്തെ അറിയുക എന്ന കർമ്മമാണാദ്യം. അതിന് നാടകകൃതി. ആദ്യയാത്രയിൽത്തന്നെ കഥാപാത്രങ്ങളെയൊക്കെ അറിയണം, പിന്നെയാണ് നടൻ അവതരിപ്പിക്കേണ്ട കഥാപാത്ര പഠനം. ആരാണ്? എന്താണ്? എന്തിനാണ്? എന്നൊക്കെയുള്ള നടന്റെ ചോദ്യങ്ങൾക്ക് കൃതിയിൽ വരച്ചിട്ടിരിക്കുന്ന കഥാപാത്രരൂപം ഉത്തരം തന്നു തുടങ്ങും. ഒരു നിമിഷം. ‘ഞാൻ ഇതാ………’ എന്നപോലെ കഥാപാത്രം മുന്നിൽ വന്നു നില്ക്കും; ഒരു ക്ഷണവുമായി: ‘വരൂ, എന്റെ ആത്മാവിലേക്ക് കടക്കൂ’ എന്ന നിവേദനവുമായി. പിന്നെ നടൻ മറ്റൊന്നും ചിന്തിക്കണ്ട. അങ്ങോട്ട് പ്രവേശിക്കുകതന്നെ. എവിടെ? ആ സങ്കല്പരൂപത്തിനുള്ളിൽ. കഥാപാത്രത്തിന്റെ ഹൃദയത്തിൽ, ബുദ്ധിയിൽ, മനസ്സിൽ, ആത്മാവിൽ. അവിടെ നടനിരിക്കാനുള്ള ഇരിപ്പിടമുണ്ടാകും. ഉപവിഷ്ടനാവുക. കഥാപാത്രത്തിന്റെ ജീവന്റെ ചരടുകൾ നടന്റെ കയ്യിലെത്തും.
ഒരു പാവക്കൂത്തുകാരൻ, തന്റെ പാവയെ ചരടുകൾ ആവശ്യാനുസരണം വലിച്ചും നിയന്ത്രിച്ചും കളിപ്പിക്കുംപോലെ കഥാപാത്രത്തെ ആടിച്ചു തുടങ്ങാം. ഒരു നിബന്ധനയേയുള്ളൂ . പാവക്കൂത്തുകാരന് നിയന്ത്രണമില്ല. അയാൾ തീരുമാനിക്കുന്ന രീതിയിലെല്ലാം പാവയെ കൂത്താടിക്കാം. നടനതു വയ്യ. അയാൾക്ക് മുകളില ചില അധികാരികൾ ഉണ്ട്. നാടകകൃത്ത്, സംവിധായകൻ, കഥാപാത്രം, സന്ദർഭങ്ങൾ, സംഭാഷണങ്ങൾ അങ്ങനെ പലതും. അതറിഞ്ഞുവേണം ചരടുവലി.
നടന് കഥാപാത്രമായി മാറി ഒരു പ്രത്യേക ജീവിതമില്ല. കഥാപാത്ര ജീവിതത്തിന്റെ ചിത്രീകരണകാരാൻ മാത്രമാണയാൾ. അത്രയേ ആകാവൂ. ആ രചനയിൽ ഒരു സ്രഷ്ടാവിനുവേണ്ടുന്ന എല്ലാ സിദ്ധികളും തത്വവിചാരങ്ങളും ക്രിയാസാമർത്ഥ്യവും അയാൾക്ക് വേണം. എന്നാലേ യഥാർത്ഥ നടനാകൂ.
Leave a Tribute
Enter Your Full Details