
കയ്യൂരിൽ മീനമാസത്തിലെ സൂര്യന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഗോപി വന്നത്. അദ്ദേഹത്തിൻറെ കൂടെ ‘നാട്യഗൃഹ’ത്തിലെ മുരളിയുമുണ്ട്. ക്ലബ്ബിൽ ഒരു മുറിയിൽ കസേരയിൽ ചടഞ്ഞിരുന്നു നാലും കൂട്ടി മുറുക്കുകയായിരുന്ന കവി അക്കിത്തത്തിനോട് ആദരപൂർവ്വം സംസാരിക്കുകയായിരുന്നു ഗോപി. പുറത്തു ജനം ഗോപിയെ ഒന്ന് കാണാൻ , ഒന്ന് സംസാരിച്ചു കേൾക്കാൻ ബഹളം കൂട്ടുന്നു.
ഒരു നാടൻ അരങ്ങായിരുന്നു അത്. അമച്വർ തീയേറ്ററിന്റെ ഗ്രാമീണതയുടെ സ്നേഹം. “നാടകം തുടങ്ങാൻ പാതിരാ കഴിയുമോ? നാളെ രാവിലെ ഷൂട്ടിങ്ങ് ഉണ്ട് , വൈകിയാൽ എനിക്ക് ഒരു ദിവസം നഷ്ടപ്പെടും. മറ്റുള്ളവര്ക്കും ബുദ്ധിമുട്ട്’.“ ഗോപി അസ്വസ്ഥനാവുന്നുണ്ട് . ജനത്തിന്റെ സ്നേഹപൂർവമായ കയ്യേറ്റത്തിൽ നിന്ന് രക്ഷപ്പെടുത്തി ഗോപിയും കൂടെ മുരളിയെയും ഓഡിറ്റോറിയത്തിന്റെ മുകൾ ഭാഗത്തേക്ക് കൊണ്ടുപോയി.
മുരളിയെ ‘മീനമാസത്തിലെ സൂര്യന്’ വേണ്ടി സംവിധായകാൻ ലെനിൻ രാജേന്ദ്രന് പരിചയപ്പെടുത്തിയത് ഗോപിയാണ്. മമ്മൂട്ടിക്കുവേണ്ടി കരുതിയിരുന്ന നല്ല സാധ്യതയുള്ള ശക്തമായ ഒരു റോളാണ് മുരളിക്ക് അഭിനയിക്കാൻ കിട്ടിയത്. കയ്യൂര് രക്തസാക്ഷികളിൽ പ്രധാനപ്പെട്ട നാലിലൊരാൾ.

ഞങ്ങൾ നാടകത്തിന്റെ വർത്തമാനത്തിലിറങ്ങി. ജി ശങ്കരപ്പിള്ളയും അദ്ദേഹത്തിൻറെ ശിഷ്യനായി ഗോപിയും പ്രവര്ത്തിച്ച പ്രസാധന ലിറ്റിൽ തീയേറ്റർ, കാഞ്ചനസീത – സാകേതം- ലങ്കാലക്ഷ്മി – നാടകത്രയം, സി എൻ – സി ജെ എന്നിവരിലൂടെ ഉരുത്തിരിഞ്ഞ തനതു സങ്കൽപം, നെടുമുടി വേണു, ഗോപി തുടങ്ങിയവരുടെ കളിയരങ്ങായിത്തീർന്ന കാവാലത്തിന്റെ തിരുവരങ്ങ് നാടകസംഘം, കടമ്പയിൽ നിന്ന്, എന്തികൊണ്ടോ കടന്നുകയറാൻ അറച്ച് നില്ക്കുന്ന തനതു നാടക പ്രസ്ഥാനം. ചതുരവടിവിൽ മാത്രം നിന്ന് ഞെരുങ്ങുന്ന നാടകക്കള രികൾ, ഇങ്ങനെ ചർച്ച സജീവമാവുകയായിരുന്നു.
“മലയാള നാടകത്തെ കെട്ടിമറച്ച അരങ്ങിന്റെ തെക്കിനിത്തരകളിൽ നിന്ന് വിശാലമായ തിരുമുറ്റ ത്തേക്കാനയിച്ച കാലം. ‘അരീന’ തീയറ്റർ രീതി, കരമന ജനാർദ്ദനൻ നായർ മലയാള നാടകരംഗത്ത് പരീക്ഷിച്ച ആ കാലത്തുതന്നെ വേറൊരു പരീക്ഷണത്തിന്റെ പിതൃത്വം തനിക്കുമുണ്ട്.” ഗോപി തുടർന്നു, “സദസ്യരെ ചുറ്റുമിരുത്തി നാടകം കളിക്കുക എന്നതാണ് അരീന തീയേറ്റർ, എന്റെ പരീക്ഷണം പ്രകൃതിയെത്തന്നെ രംഗവേദിയാക്കലാണ്. പൂജപ്പുരയിലെ ഒരു സുഹൃത്തിന്റെ പുരയിടമാണ് രംഗവേദി. പടികളും മുറ്റവും കാടും മറ്റുമടങ്ങിയ പ്രകൃതി. വെളിച്ചവും ശബ്ദവും മറ്റും സമർത്ഥമായി ഉപയോഗിക്കപ്പെട്ടുകൊണ്ട് പൂവ് തേടിപ്പോകുന്ന കുട്ടികളും അമ്മൂമ്മയും സിംഹവും മറ്റും കഥാപാത്രങ്ങളായി ജി ശങ്കരപ്പിള്ളയുടെ ഗുരുദക്ഷിണയായിരുന്നു നാടകം. പരീക്ഷണം വിജയകരമായിരുന്നു. കൈനിക്കരയെപ്പോലുള്ള നാടകപ്രവർത്തകർ സാക്ഷികളായിരുന്നു. പിന്നീട് പലരും ഈ രീതി ഉപയോഗിച്ചിട്ടുണ്ടെന്നും തൊന്നുന്നു. ഏതായാലും ഒരു നാടക സമ്പ്രദായത്തിന്റെ പിതൃത്വം അനുവദിച്ചു കിട്ടാനും ഒരു ജാടയും ഞാൻ കാണിച്ചിട്ടില്ല,” ഗോപി പറഞ്ഞു.
“നടൻ നർത്തകനോ സംഗീതജ്നനോ ആകണമെന്നില്ല. പരിധിയിലധികം അതൊന്നും ആകാതിരുന്നാലാണ് നല്ലത്. എങ്കിലെ അവ ഉൾക്കൊള്ളാനും തള്ളാനും സാധിക്കൂ. ഭഗവദജ്ജുകത്തിൽ തന്റെ സംഭാഷണശൈലി ചാണക്യരുടെതാക്കാനും അത് പൊളിക്കാനും തനിക്ക് സാധിച്ചു. പിന്പാട്ടുകാരനില്ലാതെ അവനവൻ കടമ്പ യിലെ വടിവേലവന്റെ സ്വപ്നരംഗം തനിക്കു അവതരിപ്പിക്കാൻ കഴിഞ്ഞു. അവനവൻ കടമ്പയിൽ നെടുമുടി വേണു ചെയ്തതും ഇത്തരം പ്രകടനമാണ്. വേണു നിത്യ സാധകമുള്ള ഗായകനോ നർത്തകനോ അല്ല. അതിനാൽ വേണു അവതരിപ്പിച്ച ഒന്നാം പാട്ട്പരിഷയെന്ന കഥാപാത്രം അടിമുടി ആടുകയും പാടുകയും ചെയ്യാതെ തന്നെ അവ സമന്വയിപ്പിക്കുകയും അഴിച്ചു മാറ്റുകയും ചെയ്യുന്ന അത്ഭുതകരമായ ശൈലിയിൽ രൂപം കൊണ്ടു. ഒരു നടന്റെ ധര്മ്മത്തെ പ്പറ്റിയുള്ള ഗോപിയുടെ ചിന്തയായി, ഇത്. താളത്തിനു വേണ്ടിയുള്ള താളങ്ങളും, മേളത്തിനായി മാത്രമുള്ള കോലവും താരിക്കുവേണ്ടി തകര്ക്കപ്പെടുന്ന വായ്ത്താരിയും വരവരച്ച് കൃത്രിമമാക്കി, രംഗവസ്തുക്കൾ മാത്രമായിത്തീരുന്ന നടനും അരങ്ങിലെ ഭാരം മാത്രം “, ഗോപി പറഞ്ഞു നിർത്തി. നീലേശ്വരത്ത് കാണാമെന്നു പറഞ്ഞു പിരിഞ്ഞു.ലോഡ്ജിൽ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞു.
ഗോപിയുടെ അനുപമമായ അഭിനയ വൈദഗ്ധ്യത്തെപ്പറ്റി അഭിപ്രായവ്യത്യാസമില്ലാത്തവർ പോലും അദ്ദേഹം വളരെ ടഫ് ആയി പെരുമാറുന്നുവെന്ന പരാതിയുള്ളവരാണ് പലപ്പൊഴും.
“സിനിമയിൽ – അഭിനയത്തിന്റെ കാര്യം അത് വേറെ – അതിന്റെ അണിയറയിൽ കലാകാരന ടഫ് തന്നെയായില്ലെങ്കിൽ അവൻ വിലയില്ലാത്തവനും സാധാരണനുമാവുന്നു. അവൻ എങ്ങിനെയും വാലാട്ടി നിന്നുകൊള്ളുമെന്ന ചിലരുടെ ദുഷ്ചിന്തകൾക്ക് വളം കൊടുക്കുക മാത്രമേ അതുകൊണ്ട് വരുന്നുള്ളൂ. പ്രൊടക്ഷനിലെ ശിങ്കിടികൾ തൊട്ട് ഏറ്റവും താഴെ പരിചാരകർ വരെ കലാകാരന്മാരെ പല തട്ടിൽ കാണുന്നുവെന്നതാണ് അനുഭവം. വിരട്ടുന്നവരെ മാത്രം അവർ അനുസരിക്കുന്നുവെന്നതാണ് ഏറ്റവും കഷ്ടമായ ഒരു ശീലം. ഇതാണ് സിനിമാ രംഗം. എന്ത് ചെയ്യും! അങ്ങനെയാണവരെ പഠിപ്പിച്ചിരിക്കുന്നത്. തമിഴ് – തെലുങ്ക് – ഹിന്ദി സിനിമാരംഗത്തെ പുഴുക്കുത്തുവീണ ഇടപാടാണിത്. മദ്രാസിലെ മാർവാഡിയാണല്ലോ, കലാകാരന്മാരുടെ തലതോട്ടെണ്ണി വില നിശ്ചയിക്കുന്നത്. ഇതിനെതിരെ ആര്ക്ക് ശബ്ദമുയർത്താനാവും; ഒരു പ്രതിഷേധമെങ്കിലും!” ഗോപി നൊമ്പരപ്പെട്ടു.

Bharat Gopy and Maadhavi in Ormakkayi (1982)
‘ഓര്മ്മയ്ക്കായി‘ എന്ന ചിത്രത്തിനിടയിലുണ്ടായ ഒരനുഭവം ഗോപി വിവരിച്ചു. മദ്രാസിലെ ഒരു സ്റ്റുഡിയൊ. ജോലിത്തിരക്കിനിടയിൽ ദാഹം. ഒരു ബോയ് കെറ്റിലും ടംബ്ലറുമായി നടക്കുന്നുണ്ട്. അവനെ വിളിച്ചു. വിളി കേട്ട മാത്രയിൽ പാത്രം താഴെ വെച്ച് അവൻ ഓടുന്നു. അവൻ വരാൻ കാത്തിരിക്കാതെ ഗോപി വെള്ളമെടുത്തു കുടിച്ചു. പയ്യൻ തിളങ്ങുന്ന സ്റ്റീൽ തംബ്ലറുമായി വന്നു തുറിച്ചു നോക്കിക്കൊണ്ട് കെറ്റിലുമായി സ്ഥലം വിട്ടു. എന്തെന്നറിയാതെ പരുങ്ങുന്നത് കണ്ടു ഗോപിയോട് ഒരു പഴമക്കാരൻ ഉപദേശിച്ചു. “നിങ്ങൾ വെള്ളം എടുത്തു കുടിച്ച അലുമിനിയം തംബ്ലർ ഇവിടെ ജൂനിയര് കലാകാരന്മാര്ക്കും മറ്റു ജോലിക്കാര്ക്കും വെള്ളം കൊടുക്കുന്നതിനാണ്. നിങ്ങൾ നായകനായത്കൊണ്ടാണ് അവൻ സ്റ്റീൽ പാത്രത്തിനു വേണ്ടി ഓടിയത്. നിങ്ങളുടെ സ്നേഹപൂർവമായ പ്രവൃത്തി നിങ്ങളുടെ വലുപ്പമായല്ല അവൻ കണക്കാക്കുക. ഇനിയൊരവസരത്തിൽ പ്രോഡ്യൂസറും സംവിധായകനും മറ്റുമായി നിങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ അവൻ നിങ്ങൾക്ക് അലൂമിനിയ പാത്രവും മറ്റുള്ളവർക്ക് സ്റ്റീൽ പാത്രവും തന്ന് നിങ്ങളെ അപമാനിച്ചെന്ന് വരും. അതാണ് അവനെ പഠിപ്പിച്ച പാഠം.”
“ഹിന്ദിയിലെ വാടകക്കലാകാരന്മാരെ നിയന്ത്രിക്കുന്നത് മാടുകളെപ്പോലെയാണ്. സെറ്റിൽ വെച്ച് ദല്ലാൾ അവനെ അടിച്ചും മറ്റും വേണമെങ്കിൽ പുറത്താക്കും. അടികൊണ്ടവന് ഒരു പ്രതിഷേധവുമില്ല താനും. ഇവിടെയോ? എന്റെ സൗമനസ്യം എന്നെ ചെറുതാക്കാനിടവരരുതെന്നത് ഒരു ദൃഡനിശ്ചയമായി ഞാൻ സ്വീകരിച്ചിരിക്കുന്നു“, ഗോപി നിർത്തി.
മലയാള സിനിമാരംഗത്തില്ലാത്ത ഒരു കാര്യമാണിതെന്ന് ഒരു പരിധി വരെ പറയാനാകും.
Three scorching hot days, progressing through speeches and discussions- the occasion was the jubilee celebration of Payyannoor Fine Arts Society. The events concluded with a poet’s meet. Poets, both from the North and South, rocked the stage. But what set the buzz in the still warm night was the arrival of Gopy to inaugurate the club’s drama ‘Lanka Lakshmi’.
He had dropped in between the shooting of ‘Meena Maasathile Sooryan’. Along with him was Murali of ‘Natygruham’. While Gopy was making polite conversation with the pan chewing poet Akkitham relaxing in the club room, the public was creating a commotion outside just to see and listen to Gopy.
It was a rural stage – love of the village folk for the amateur theatre. “Will it be past midnight when the drama begins? I have shooting tomorrow morning. If it gets late, a day will be lost. Others will also suffer“. Gopy was getting restless. To save Gopy and Murali from the jostling crowd, they were taken to the top floor of the auditorium.
It was Gopy who introduced Murali to Lenin Rajendran for the movie ‘Meena Masathile Sooryan’. It was a role with immense scope meant for Mammootty that went to Murali, as one of the four martyrs of Kayyoor. We settled down to talk about theatre. From Prasadhana Little Theatre where G. Shankarappillai and his disciple Gopy worked, the Kanchanaseetha – Saketham – Lankalakshmy trilogy, the Ethnic concept that took shape through CN and CJ, Thiruvarangu drama troop of Kavalam – the grooming ground of Nedumudi Venu and Gopy, the Ethnic theatre, which was still hesitant to outgrow ‘Kadamaba’ – the strait-jacketed drama curriculum, the discussion was getting lively.
“The era when Malayalam theatre was ushered out of the enclosed conservative corridors to the vast open court areas, while Karamana Janardanan Nair was experimenting with the ‘Arena Theatre style’, I too was conducting another experiment” Gopy continued. ” Arena Theatre arranges the audience around the stage, while my experiment was to make Nature itself the stage. The stage was the compound of a friend in Poojappura – a natural setting with the courtyard, steps and woods. With the skillful use of light and sound, the characters were, children in search of flowers, grandma and lion. The drama was G .Shankarappilla’s ‘Gurudakshina.’ It was a successful experiment – Drama artists like Kaynikkara were the witnesses. Later many seem to have used this technique, but I have not been conceited enough to claim credit as the founder,” Gopy said.
“There is no need for an actor to be a dancer or musician. It is actually better,not have too much of those talents. Only then will it be possible to accept or reject them. In ‘Bhagavadajjukam’ I was able to render dialogues in the ‘Chanakya’style as well as break out of that style. In ‘Avanavan kadamba’, without the help of a background singer I was able to present ‘Vadivelan’s dream sequence. Nedumudi Venu did the same thing in ‘Avanavan kadamba’. He is not a regular singer or dancer. Because of this ‘Onnaam parisha’ the character Venu presented without being a complete singer or dancer, shaped up being able to infuse and defuse these qualities amazingly”
These were the reflections of Gopy on the functions of an actor.
“Rhythmic arrangements for the sake of rhythm , dressed up effigies just to play instrumental music, and stac singing just for the sake it; and the actor within artificially drawn lines who becomes a stage prop; they are all only a liability for the stage,” Gopy concluded.
We said good bye and arranged to meet at Neeleshwaram. It was past dusk when we reached the lodge.
Even those who have no dispute about Gopy’s unequalled acting prowess have sometimes complained about his ‘tough’ behavior.
“It is different – acting in films. If behind the curtains the artist is not tough, he will be worthless and ordinary. It will only add credence to the evil thoughts of certain people who will take it for granted that he will be servile and wag the tail. In the line of production, it is experienced that, from the yes-man to the lowest servant see the artist on different levels. The sad habit is that they will only obey those who threaten.
This is the film field, what can we do! This is what they have been taught. It is the rotten practice in Tamil – Telugu and Hindi film world. It is the Marwadi in Madras who counts heads and assign values of artists. Who is there to raise a voice against this – at least register a protest” – Gopy appeared pained.

Bharat Gopy and Maadhavi in Ormakkayi (1982)
Gopy narrated an incident that happened while he was shooting for ‘Ormmakkyaayi’ it was a studio in Madras. During the busy schedule he was thirsty and beckoned the boy who was walking around with a Kettle and aluminum tumbler. As soon as heard the call he placed the kettle on the ground and ran away. Gopy, without waiting for his return, poured a glass of water and drank. The boy returned with a gleaming steel tumbler, stared at him and left. Seeing the puzzled look on Gopy’s face, an old timer explained: “the Aluminum glass you drank out of is used for the junior artists and other workers here.He ran for the steel glass because you are the hero of the movie. Your kind gesture, he will not consider it as your broadmindedness. The next time when you are with the producer and director, he might even give you the aluminum glass and offend you while giving the steel one to others. That is what he is trained for.”
“In Hindi the small time artists are controlled like cattle. The broker might even slap and shoo him away from the sets and he wouldn’t even protest. But here? I have taken a firm decision that my goodwill should not be a cause to belittle me.But to some extent you could say this doesn’t happen in Malayalam film field.” Gopy concluded.
No comments yet.
Leave a Comment