Gayatri Devi Ente Amma (1985)

  • Bharat-Gopy

Gayatri Devi Ente Amma (1985)

Gayatri Devi, My Mother” – (Lit. Translation)

Rohini
Seema
Bharat Gopy
Rahman
Sukumari
Jagathy Sreekumar
Ashokan
Sankaradi
Shubha
Adoor Bhavani
Bahadoor, MG Soman, TP Madhavan, Thodupuzha Vasanthy.
Master Biju, Master Vensley.
Director Sathyan Anthikkad
Producer Prathap S Pavamani,Leela Raghunath
Banner Sachithra Movies
Story
Screenplay Venu Nagavally
Dialogue Venu Nagavally
Lyrics Sathyan Anthikkad
Music Shyam
Singers P Susheela
Cinematography Jayanan Vincent
Editing G Venkittaraman
Art Direction K Krishnankutty
Costumes Velayudhan Keezhillam
Makeup Sudhakaran
Design PN Menon
Distribution Sheeba Films

Kunjilam Chundil

Singer : P Susheela   |   Lyrics : Sathyan Anthikkad   |   Music : Shyam

Bharat Gopy in Gayatri Devi Ente Amma: An Overview

  1. മനോജ് says:

    രംഗത്ത് ഭരത് ഗോപി, സോമൻ, ശുഭ
    സമയം – രാത്രി
    സ്ഥലം – മേനോന്റെ (സോമൻ) സ്വീകരണമുറി

    തമ്പി (ഗോപി): “അങ്ങനെ നാട്ടിലെ കുറെ സ്വത്തുക്കൾ കൂടി എന്റെ തലയിലായി”
    (ടെലിഗ്രാമിൽ നിന്നും കണ്ണുയർത്തി)
    “എന്റെ അച്ഛൻ മരിച്ചു, അതാ.., ടെലിഗ്രാം”
    (വീണ്ടും ഗ്ലാസ്സിൽ മദ്യം നിറയ്ക്കുന്നു)
    “മരിക്കേണ്ട പ്രായമൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു (ഗ്ളാസ് കാലിയാക്കുന്നു)
    എൺപതിന് മുകളിലുണ്ട് പ്രായം”

    മേനോൻ (സോമൻ): “തമ്പിക്ക് പോകെണ്ടേ?”

    തമ്പി: “എവിടെ, നാട്ടിലേക്കോ?
    ശവദാഹമൊക്കെ നാട്ടുകാർ ചെയ്തുകൊള്ളും..
    വലിയ പ്രമാണിയാ…” (ഇടറിക്കൊണ്ട്)
    “എനിക്കെന്നേ അച്ഛനില്ലാതെയായിരിക്കുന്നു.
    ആകെ ഉണ്ടായിരുന്നത് എന്റെ അമ്മയാണ്.
    എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആ അമ്മ മരിച്ചു,
    അച്ഛൻ അമ്മയെ ചവിട്ടി കൊന്നു.
    അല്ലെങ്കിൽ അച്ഛന്റെ ചവിട്ട് കൊണ്ട് അമ്മ മരിച്ചു.
    മരിക്കുമ്പോൾ അമ്മ ഗർഭിണിയായിരുന്നു.
    അമ്മ എന്നോട് പലപ്പോഴും പറയുമായിരുന്നു … വയറ്റിൽ ഒരു അനിയത്തിയാണെന്ന്..
    എന്റെ അമ്മയെയും അനിയത്തിയെയും കൊന്നതാണീ മനുഷ്യൻ.
    ലേബലൊട്ടിച്ചത്കൊണ്ട് അച്ഛനാകത്തില്ലല്ലോ…
    (പരിസരബോധം വീണ്ടെടുത്ത്)
    .A….m I spoiling your mood?”

    ———————–
    Next scene, same night. തമ്പിയുടെ വീട്,
    ഡൈനിംഗ് റൂം.
    വീട്ട്ജോലിക്കാർക്ക് മദ്യം ഒഴിച്ചുകൊടുക്കുന്ന തമ്പി:
    “ഇന്നൊരു വിശേഷ ദിവസമാടോ..”
    (ജഗതിയും ശങ്കരാടിയും സന്തോഷം പങ്കിടാൻ റെഡി)
    തമ്പി ചിരിച്ച് കൊണ്ട്: “എന്റെ അച്ഛൻ ചത്ത ദിവസമാ…
    (ക്ഷോഭത്തോടെ) അതിന് നിങ്ങളെന്തിനാ ഞെട്ടുന്നത്? മരിച്ചത് എന്റെ അച്ഛനല്ലേ? ഞാൻ ഞെട്ടിക്കോളാം..
    (കുഴഞ്ഞെണീറ്റ് കൊണ്ട്) “ഇത് മുഴുവൻ ഇന്ന് കുടിച്ചു തീർത്തോണം’
    ————-

    മറ്റൊരു രംഗം, വിഷയം കല്യാണക്കാര്യം
    തമ്പി മേനോനോട്: “എടോ ചാരിത്ര്യം സ്ത്രീകളുടെ മാത്രം സ്വകാര്യ ശാപം ഒന്നും അല്ല. പുരുഷനും വേണം ചാരിത്ര്യം. യാതൊരു ചാരിത്ര്യവുമില്ലാത്ത ഒരു cut-throat womanizer ആണ് ഞാനെന്ന് തനിക്കറിയാമല്ലോ..?”
    ————
    അതിനും മുൻപ്, ആദ്യമായി തമ്പിയും മേനോനും കണ്ടപ്പോൾ (left hand drive, car)

    തമ്പി: “ എന്റെ ഭ്രാന്താണീ കുതിരകളി.
    വേഗത്തിൽ മുന്നിലോടിയെത്തുന്ന കുതിര ഒരു ത്രില്ലാണെനിക്ക്.
    ഞാനും വളരെ വേഗത്തിൽ മുന്നിലോടിയെത്തിയ കുതിരയാണ്.
    കുതിരയും കുതിരക്കാരനും ഞാൻ തന്നെ.
    ലക്ഷ്യവും ദൂരവും ഞാൻ തന്നെ തിരഞ്ഞെടുത്തു.
    ജയത്തിന്റെ ലഹരി വിട്ടൊന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് മനസിലായത് ഓട്ടത്തിന്റെ വേഗതയിൽ സ്വകാര്യമായ പലതും എനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു”
    ————

    രാജീവ് മേനോൻ, നീലകണ്ഠൻ, രഘുനന്ദൻ – eccentric, unpredictable, narcissistic.. ഉള്ളിൽ എവിടെയൊക്കെയോ നന്മയുണ്ടെങ്കിലും തന്നിഷ്ടപ്രകാരം ജീവിക്കുന്ന തോന്നിവാസികൾ..
    തമ്പിയുടെ ഫ്ളാഷ് ബാക്ക് ഇപ്പോൾ കാണുമ്പോൾ ഓർമ്മ വന്നത് ഈ മൂന്ന് പേരെയാണ്. (Cinematic/Entertainment factor മന:പൂർവ്വം ഒഴിവാക്കി കർക്കശക്കാരനാക്കി എന്ന് മാത്രം.
    ദേഷ്യത്തോടെ മാത്രം ഓർക്കുന്ന സ്വന്തം അച്ഛനെക്കാൾ കർക്കശക്കാരനായ വേറൊരു അച്ഛൻ. വിരോധാഭാസമെന്നോ അനിവാര്യമായ പരിണാമമെന്നോ എങ്ങനെ വേണമെങ്കിലും പറയാം)
    ———–

    ചിത്രം: ഗായത്രീദേവി എന്റെ അമ്മ
    (1985 Nov 1, ഈ ആഴ്ചയിൽ 33 വർഷം തികയുന്നു)
    കഥ, തിരക്കഥ, സംഭാഷണം: വേണു നാഗവള്ളി
    സംവിധാനം: സത്യൻ അന്തിക്കാട്

    അഭിനേതാക്കൾ:
    റഹ്മാൻ, ഭരത് ഗോപി, സീമ, സോമൻ, ബഹദൂർ, ജഗതി, ശങ്കരാടി, ടി പി മാധവൻ, ശുഭ, അശോകൻ, രോഹിണി, സുകുമാരി

    Synopsis
    കർക്കശക്കാരനായ അച്ഛൻ (ഗോപി) വളർത്തുന്ന മകൻ (അപ്പു – റഹ്മാൻ) അച്ഛന്റെ എതിർപ്പ് വകവയ്ക്കാതെ MBA പഠനത്തിനായി ബാംഗ്ളൂർ നഗരത്തിലേക്ക് പോകാൻ വാശി പിടിക്കുന്നു.. ആദ്യം എതിർക്കുന്നെങ്കിലും അച്ഛൻ തന്നെ യാത്രയ്ക്കും താമസസൗകര്യത്തിനും ഏർപ്പാടാക്കുന്നു. അച്ഛന്റെ പഴയ തട്ടകമാണ് ബാംഗ്ലൂർ.

    അമ്മയില്ലാതെ, സ്നേഹവും ലാളനയും അറിയാതെ വളർന്ന അപ്പു എവിടെ ചെന്നാലും ഉപദേശവും ശകാരവും കേട്ട് മനസ്സ് മടുത്ത അവസ്ഥയിലാണ്.
    പതിയെ മറ്റുള്ളവരിൽ നിന്നും അപ്പു അച്ഛനെ കൂടുതൽ അറിയുന്നു, ഒരിക്കൽ പോലും കണ്ട ഓർമയില്ലാത്ത സ്വന്തം അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നും മനസ്സിലാക്കുന്നു.

    അഭിനയം:
    ഭരത് ഗോപിയുടെ വിഖ്യാതമായ മറ്റ് ചിത്രങ്ങൾക്കൊപ്പം ചേർത്ത് പറയാനാവില്ല എങ്കിലും അദ്ദേഹത്തിന്റെ അഭിനയം കാണാൻ വേണ്ടി മാത്രം രണ്ടാമത് കണ്ട ചിത്രം ആണ്.

    തന്നെ നോക്കി ചിരിക്കുന്ന പിഞ്ചു കുഞ്ഞിനെ, അടുത്ത് ചെന്ന് ആരും കാണാതെ നിശ്ശബ്ദം നോക്കിയിരിക്കുന്ന തമ്പി ഒരു നിമിഷാർദ്ധം കൊണ്ട് കൗതുകം, വാത്സല്യം, ആശയക്കുഴപ്പം എല്ലാം പ്രകടിപ്പിക്കുന്ന മനോഹരമായ ഒരു രംഗം ഉണ്ട്.

    ബഹദൂറും സോമനും നന്നായി അഭിനയിച്ച ചിത്രം.
    റഹ്മാൻ തരക്കേടില്ലാത്ത അഭിനയവും, നല്ല stylish ഗെറ്റപ്പും (ജീൻസ് മാത്രമല്ല, മുണ്ടും ജുബ്ബയും) കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രം. അധികം ദൈർഘ്യം ഇല്ലാത്ത റോളാണെങ്കിലും സീമയുടെ ഗായത്രി എന്ന കഥാപാത്രം ഒരു കാശിത്തുമ്പ പോലെ മനസ്സിൽ തങ്ങി നിൽക്കും

    രചന:
    എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത വേണു നാഗവള്ളി എഴുതിയ സംഭാഷണങ്ങളാണ്.
    കുതിര കളിയുടെ ഉപമയും, കുടുംബ ബന്ധങ്ങളുടെ കയ്പും മാത്രമല്ല അശോകൻ പറയുന്ന പഞ്ചാരയടിയും ശ്രദ്ധേയമായിരുന്നു (“ഒരു ചുംബനം തരുമോ? കടമായി മതി, നാളെ തിരിച്ചു തരാം”)

    മറ്റൊരു സംഭാഷണം കടമെടുത്ത്ക്കൊണ്ട് തത്കാലം നിർത്തുന്നു

    മേനോൻ:
    “വിരോധമില്ലെങ്കിൽ, സാഹിത്യം കേൾക്കാൻ ഒരു സുഖമായിരുന്നു…..”

    തമ്പി: (continuing the left hand drive)
    “സത്യങ്ങളിൽ മാത്രമേ സാഹിത്യമുള്ളൂ, മേനോൻ.
    നമുക്കൊരുപാട് സംസാരിക്കാനുണ്ട്.
    നാമറിയാതെ മനസ്സിൽ നിന്നും പുറത്തു ചാടുന്ന വാക്കുകൾക്ക് വില കൂടുതലാണ്.

    Words once whispered cannot be recaptured even by the swiftest steed എന്നല്ലേ പ്രമാണം..?
    പുറത്ത് ചാടുന്ന വാക്കുകളെ പിടികൂടാൻ ഏറ്റവും വേഗതയുള്ള പന്തയക്കുതിരയ്ക്ക് പോലും സാധ്യമല്ല”.

    Tribute #1
    https://m.facebook.com/groups/683962525101170?view=permalink&id=1106787416152010

    Tribute #2
    https://m.facebook.com/groups/683962525101170?view=permalink&id=1107355759428509

Leave a Comment